Life StyleNews
റാന്നി:ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്.
റാന്നി പെരുമ്പുഴ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ തോട്ടമൺ ഒറ്റപ്പിനാൽ ബാബുവിനാണ് പരിക്കേറ്റതു. റാന്നി വലിയകാവ് റോഡിൽ യാത്ര ചെയ്യവേ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ തോട്ടിലേക്ക് മറിയുകയായിരുന്നു. രക്ഷപെടാനായി വാഹനത്തിൽ നിന്നും എടുത്ത ചാടിയപ്പോഴാണ് ബാബുവിനെ പരിക്കേറ്റത്. അപകട സമയത്ത് യാത്രകകരാരും വാഹനത്തിൽ ഇല്ലാതിരുന്നതും, തോട്ടിൽ അധികം ഒഴുക്ക് ഇല്ലാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. കാലിനു പരിക്കേറ്റ ബാബുവിനെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വാഹനത്തിനു സാരമായ കേടുപാടുകളുണ്ട്. വാഹനം പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കരയ്ക്ക് കയറ്റി.



