News

അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍/ചുരുക്ക പട്ടിക /അപേക്ഷ ക്ഷണിച്ചു/ദര്‍ഘാസ് /റാങ്ക് പട്ടിക നിലവില്‍ വന്നു/എന്റെ കേരളം’ പ്രദര്‍ശന വിപണനമേള: ക്വട്ടേഷന്‍ ക്ഷണിച്ചു

എന്റെ കേരളം’ പ്രദര്‍ശന വിപണനമേള മെയ് 16 മുതല്‍

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേള മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ഇടത്താവളത്തില്‍ സംഘടിപ്പിക്കും. ഒരാഴ്ച നീളുന്ന പ്രദര്‍ശനത്തില്‍ സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും വിശദീകരണമുണ്ടാകും. സര്‍ക്കാര്‍ വകുപ്പുകളുടെ തീം സ്റ്റാളുകളും വാണിജ്യ സ്റ്റാളുകളും ക്രമീകരിക്കും. കുടുംബശ്രീയുടേതുള്‍പ്പെടെ ഭക്ഷ്യസ്റ്റാളുകളുണ്ടാകും. സര്‍ക്കാര്‍ സേവനങ്ങള്‍, പദ്ധതികള്‍ തുടങ്ങിയവയെ കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുകയാണ് ലക്ഷ്യം. ദിവസവും സാസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, പുസ്തകപ്രദര്‍ശന മേള തുടങ്ങിയവ സംഘടിപ്പിക്കും.

(പിഎന്‍പി 914/25)

‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേള: ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേളയില്‍ 15000-20000 എണ്ണം ബ്രോഷര്‍ (8 x 18.5 സെ.മീ, 05 ഫോള്‍ഡ്, 10 പേജ്, 1/3 ഡബിള്‍ ഡമ്മി, 130 ജിഎസ്എം, ആര്‍ട്ട് പേപ്പര്‍) അച്ചടിച്ച് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍  ക്ഷണിച്ചു. കളക്ടറേറ്റിലുളള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍  സമര്‍പ്പിക്കണം. അവസാന തീയതി മെയ് ആറ് ഉച്ചയ്ക്ക് രണ്ടുമണി. ഫോണ്‍ : 0468 2222657.

(പിഎന്‍പി 915/25)

റാങ്ക് പട്ടിക നിലവില്‍ വന്നു

പോലീസ് വകുപ്പില്‍ പോലീസ്  കോണ്‍സ്റ്റബിള്‍ (ആംഡ് പോലീസ് ബറ്റാലിയന്‍) പത്തനംതിട്ട (കെഎപി മൂന്ന്) (കാറ്റഗറി നമ്പര്‍. 593/2023) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ദര്‍ഘാസ്

ജില്ലാ സാമൂഹ്യനീതി ഓഫീസിലേക്ക് ടാക്‌സി പെര്‍മിറ്റുളള വാഹനത്തിനായി (സെഡാന്‍/ ഹാച്ച്ബാക്ക് മോഡല്‍ കാര്‍) ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 26 പകല്‍ 12.30. ഫോണ്‍ : 0468 2325168, 8281999004.

അപേക്ഷ ക്ഷണിച്ചു

മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ടാലി, എംഎസ് ഓഫീസ്,  ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ – 0469 2961525, 8281905525.

ചുരുക്ക പട്ടിക

ആരോഗ്യ വകുപ്പില്‍  ഫാര്‍മസിസ്റ്റ്  ഗ്രേഡ് രണ്ട് (പട്ടികവര്‍ഗക്കാര്‍ക്കുളള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് )
(കാറ്റഗറി നമ്പര്‍. 335/2024) തസ്തികയുടെ ചുരുക്ക പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍

കടപ്ര പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പളളിപടി അങ്കണവാടി കം ക്രഷിലേക്ക് ഹെല്‍പറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത. എസ്എസ്എല്‍സി / തത്തുല്യം. പ്രായം 18-35. അപേക്ഷ ഫോം പുളിക്കീഴ് ശിശുവികസന പദ്ധതി കാര്യാലയത്തില്‍ ലഭിക്കും. അവസാന തീയതി ഏപ്രില്‍ 28.
ഫോണ്‍. 0469 2610016.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page