News

അടിസ്ഥാനവിഭാഗത്തിൽപ്പെട്ടവരെയും, തൊഴിലാളികളെയും പൂർണ്ണമായും അവഗണിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രൊഫ. പി. ജെ. കുര്യൻ

അടിസ്ഥാനവിഭാഗത്തിൽപ്പെട്ടവരെയും, തൊഴിലാളികളെയും പൂർണ്ണമായും അവഗണിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമതി അംഗം പ്രൊഫ. പി. ജെ. കുര്യൻ ആരോപിച്ചു. അതിന്റ വലിയ ഉദാഹരണമാണ് ആശപ്രവത്തരുടെ സമർത്തിനെതിരെയുള്ള സർക്കാർ നിലപാട്. ലഹരി മാഫിയകളുടെ കേന്ദ്ര മായി നമ്മുടെ സംസ്ഥാനം മാറി. പിണറായിയുടെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടി കടന്നു വന്ന മഹിളാ സാഹസ് യാത്രക്ക്‌ ജനമനസാക്ഷിയെ തൊട്ടുണർത്തുവാൻ കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മഹിളാ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ജെബി മേത്തർ എം പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയുടെ ജില്ലയിലെ രണ്ടാംഘട്ട പര്യടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹിളാ കോൺഗ്രസ്‌ ആനിക്കാട് മണ്ഡലം പ്രസിഡന്റ്‌ ഷൈബി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ജെബി മേത്തർ എം പി, ജില്ലാ പ്രസിഡന്റ്‌ രജനി പ്രദീപ്,അഡ്വ.റെജി തോമസ്, എലിസബേത്ത് അബു,സജി കോട്ടക്കാട്ട്, കെ ജാസിംകുട്ടി, എബി മേക്കരിങ്ങാട്ട്, ലാലി ജോൺ,സുധാ നായർ, വിബിത ബാബു, ആശാ തങ്കപ്പൻ, പി റ്റി എബ്രഹാം, ഷൈബി ചെറിയാൻ, ലിൻസൺ പാറോലിക്കൽ, ജ്ഞാനമണി മോഹനൻ, ലീല രാജൻ,അസിത കെ നായർ, ലിയാക്കത്ത് അലികുഞ്ഞ്, കെ പി ഫിലിപ്പ്, പി കെ ശിവൻകുട്ടി, കെ പി ശെൽവകുമാർ, ദേവദാസ് മണ്ണൂരാൻ, മിനു സാജൻ, സോഫിയാമ്മ ജോസഫ്, ജഗതമ്മ റ്റി കെ, ഷിന്റാ ഷാജി, പ്രമീള വസന്ത് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page