
അടൂർ കരിക്കിനെത്ത് സിൽക്‌സ് വസ്ത്രശാലയുടെ സമീപം കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി
അടൂർ കരിക്കിനെത്ത് സിൽക്‌സ് വസ്ത്രശാലയുടെ അടുത്തുവച്ച് 10 ഗ്രാം കഞ്ചാവുമായി യുവാവിനെ അടൂർ പോലീസ് പിടികൂടി. കൊടുമൺ പള്ളിത്താഴത്ത് ചിരണിക്കൽ എംജിഎം സ്കൂളിന് സമീപം മനു ഭവനം വീട്ടിൽ എം മനു (34) ആണ് അറസ്റ്റിലായത്. ബുധൻ രാത്രി 10:45നാണ് കടയുടെ ഭാഗത്ത് റോഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് സമീപത്തുനിന്നും പിടികൂടുകയായിരുന്നു. അടൂർ എസ് ഐ ഡി സുനിൽ കുമാറും സംഘവുമാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇയാളെ കസ്റ്റഡിയിലെടുത്തത്.
സിപ് ലോക്ക് കവറിനുള്ളിൽ സൂക്ഷിച്ച നിലയിൽ 10ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് കണ്ടെടുത്തു. പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാൾ പരുങ്ങുന്നതുകണ്ട് ചോദ്യം ചെയ്തതിനെ തുടർന്നാണ് കഞ്ചാവ് കണ്ടെത്തിയത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. പ്രൊബേഷൻ എസ് ഐ വിഷ്ണുരാജ്, സിപിഓ മാരായ രാഹുൽ, സനിൽ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. ലഹരിവസ്തുക്കൾക്കെതിരായ ജില്ലയിൽ പോലീസ് തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.



