
News
അടൂർ പോക്സോ കോടതിയിൽ ബോംബ് ഭീഷണി: പോലീസ് പരിശോധന നടത്തി
ബോംബ് ഭീഷണിയെ തുടർന്ന്, അടൂർ പോക്സോ കോടതിയിൽ പോലീസ് ബോംബ് സ്കോഡും ഡോഗ്സ്കോഡും പരിശോധന നടത്തി, സംശയകരമായി ഒന്നും കണ്ടെത്തിയില്ല. അടൂർ പോക്സോ കോടതിയിലും കല്പറ്റ കുടുംബ കോടതിയിലും ബോംബ് സ്ഫോടനമുണ്ടാകുമെന്ന ഇ മെയിൽ സന്ദേശമാണ് ലഭിച്ചത്. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഉച്ചയ്ക്ക് ശേഷം മൂന്നോടെ വിദഗ്ദ്ധ പരിശോധന നടത്തുകയായിരുന്നു. ഭീഷണി വ്യാജമെന്ന് വ്യക്തമായതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.



