News

അനധികൃതമായി എം സാൻഡ് കടത്തിയ ടിപ്പർ ലോറി പോലീസ് പിടികൂടി

 

 

 

 

അനധികൃതമായി എം സാൻഡ് കടത്തിയ ടിപ്പർ ലോറി പുളിക്കീഴ് പോലീസ് പിടികൂടി. തിരുവല്ല അമ്പലപ്പുഴ റോഡിൽ വാഹന പരിശോധനയ്ക്കിടെ, നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപം ചൊവ്വ രാവിലെ 11 ഓടെ എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ലോറി പിടികൂടിയത്. ടിപ്പർ ഓടിച്ച ആലപ്പുഴ എണ്ണക്കാട് ബുധനൂർ കടമ്പൂർ തൃപ്പിലിത്തറ വീട്ടിൽ ഉണ്ണികൃഷ്ണനെ ചോദ്യം ചെയ്തപ്പോൾ എം സാൻഡ് കൊണ്ടുപോകാനുള്ള നിയമപരമായ പാസ്സോ അനുമതി പത്രമോ കൈവശം ഇല്ലായിരുന്നു. തുടർന്ന് ലോറി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് അനന്തര നടപടികൾക്കായി ജിയോളജി വകുപ്പിന് കൈമാറി. എസ് ഐക്കൊപ്പം സി പി ഓ ജേക്കബ് പോലീസ് നടപടികളിൽ പങ്കെടുത്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page