News

ഡി.വൈ.എഫ്.ഐ റാന്നി ബ്ലോക്ക്‌ കമ്മറ്റി റാന്നിയിലെ ഇസാഫ് ബാങ്കിനു മുൻപിൽ പ്രതിഷേധ യോഗം നടത്തി

സ്വകാര്യ ബാങ്കിൻ്റെ ഭീഷണി കാരണത്താൽലാണ് വീട്ടമ്മ തൂങ്ങി മരിക്കാനിടയായതന്ന് പറയുന്ന സംഭവത്തിലും മൈക്രോ ഫിനാൻസ് ബാങ്കുകളുടെ പകൽ കൊള്ളക്കെതിരെയും ഡി.വൈ.എഫ്.ഐ റാന്നി ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ റാന്നിയിലെ ഇസാഫ് ബാങ്കിനു മുൻപിൽ പ്രതിഷേധ യോഗം നടത്തി . DYFI കേന്ദ്ര കമ്മറ്റി അംഗം R ശ്യാമ ഉദ്ഘാടനം ചെയ്തു. DYFI ബ്ലോക്ക് സെക്രട്ടറി അമൽ എബ്രഹാം, ബ്ലോക്ക്‌ പ്രസിഡന്റ്‌ അലൻ മാത്യു, ജില്ലാ കമ്മറ്റി അംഗം മിഥുൻ മോഹൻ, പാർട്ടി ഏരിയ കമ്മറ്റി അംഗം ബെഞ്ചമിൻ ജോസ് ജേക്കബ്, രാഹുൽ,ഷെമീർ മുസ്തഫ, എബിൽ എന്നിവർ സംസാരിച്ചു
കഴിഞ്ഞ ദിവസം പത്തനംതിട്ട ഓമല്ലൂരിൽ കുടുംബനാഥ ആത്മഹത്യ ചെയ്ത സംഭവം നടന്നിരുന്നു. കൊടുമൺ രണ്ടാം കുറ്റി വേട്ടക്കോട്ട് കിഴക്കേതിൽ ലീല (48) ണ്:വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത് .ഇവരുടെ ഭർത്താവിനെയും മകനെയും അമിതമായി ഗുളികകൾ കഴിച്ച് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയിരുന്നു സ്വകാര്യ ബാങ്കിൽ പണമിടപാട് നടത്തിയവായ്പാ അടവു തെറ്റിയ തിനെത്തുടർന്ന് സ്വകാര്യ ബാങ്ക് റിക്കവറി ഏജന്റുമാർ ഭീഷണിപ്പെടുത്തിയതോടെ
യാണ് ലീലയും ഭർത്താവും മകനും ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പറയുന്നത്. മുറിയിൽ മൂന്നു സാരികൾ കൂടുക്കിട്ട നിലയിൽ കണ്ടെത്തിയ തിൽ നിന്നും മുവരും ആദ്യം തുങ്ങി മരിക്കാനാണ് തീരുമാനിച്ചതെന്ന് കരുതുന്നു.സംഭവം മറിഞ്ഞ
അയൽക്കാർ ഭർത്താവിനേയും മകനേയും അമിത അളവിൽ ഗുളിക ക ഴിച്ച് അവശരായ നിലയിൽ കണ്ടതിനെ തുടർന്ന്
അടൂർ താലൂക്ക് ആശുപത്രി യിലേക്കും, പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. ഇസാഫ് ബാങ്കിന്റെ കൈപ്പട്ടൂർ ശാഖ യിൽ നിന്നും ഇവർ വായ്‌പ എടുത്തിരുന്നതായും. തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ കുടുംബം മാനസിക സംഘർഷത്തിലായിരുന്നു യെന്നാണ് പറയുന്നത്.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page