News

പഴവങ്ങാടിയിലെ അമിനിറ്റി സെന്റർ തുറക്കാത്തത് ഏത് സിസ്റ്റത്തിന്റെ പ്രശ്നം : പ്രഫ. സതീഷ് കൊച്ചുപറമ്പിൽ

റാന്നിയുടെ ആസ്ഥാനത്ത് എത്തുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ആശ്രയം ആവേണ്ട, ജനങ്ങളുടെ നികുതി പണത്തിൽ നിന്നും 35 ലക്ഷം രൂപ മുടക്കി 2016 – 17 ൽ നിർമ്മിച്ച അമിനിറ്റി സെന്റർ 8 വർഷം പിന്നിട്ടിട്ടും തുറന്നു കൊടുക്കാത്തത് ഏത് സിസ്റ്റത്തിന്റെ പ്രശ്നമാണെന്ന് അധികാരികൾ വ്യക്തമാക്കണമെന്നും, ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വിട്ടു നൽകിയ സ്ഥലത്ത് നിർമ്മിച്ച ഈ കെട്ടിടം തുറന്നു നൽകാതെ സാമൂഹ്യവിരുദ്ധ താവളം ആക്കി മാറ്റാനാണ് ശ്രമമെന്നും, 5 മുറികൾ ഉൾപ്പെടെ എല്ലാ സംവിധാനത്തോടും നിർമ്മിച്ച ഈ കെട്ടിടം നശിച്ചു പോകാതെ ജനങ്ങൾക്ക് ഉപകാരപ്രദമാക്കുവാൻ തിരികെ ഗ്രാമപഞ്ചായത്തിന് കൈമാറണമെന്നും, ശബരിമല തീർത്ഥാടകർക്ക് അടക്കം ആശ്രയം ആവേണ്ടുന്ന പിൽഗ്രിം സെന്ററും, കെഎസ്ആർടിസി ഡിപ്പോയും പതിറ്റാണ്ടുകളായി നിർമ്മിക്കാൻ കഴിയാത്തവരുടെ പുതിയ വികസന പദ്ധതികൾ  എങ്ങനെ വിശ്വസിക്കാൻ ആവുമെന്നും റാന്നിയെ ശിലാഫലകങ്ങളുടെയും, ഫ്ലക്സ് ബോർഡുകളുടെയും ഫ്ലക്സ് ബോർഡുകളുടെയും ശവപ്പറമ്പായി മാറ്റിയെന്നും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു. കോൺഗ്രസ് പഴവങ്ങാടി ടൗൺ വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അമിനിറ്റി സെന്റർ ജനങ്ങൾക്ക് തുറന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി അധ്യക്ഷനായി. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, സിബി താഴത്തില്ലത്ത്, സി. കെ. ബാലൻ, തോമസ് അലക്സ്‌, തോമസ് ഫിലിപ്പ്, സാംജി ഇടമുറി, ആരോൺ ബിജിലി പനവേലിൽ, റൂബി കോശി, അനിത അനിൽകുമാർ, റിജോ തോപ്പിൽ, ബാബു മാമ്പറ്റ, എബി അത്തിക്കയം, സുനിൽകുമാർ യമുന, ബെന്നി മാടത്തുംപടി, ചാക്കോ വളയനാട്ട്, ബിനോജ് ചിറക്കൽ, ജോൺ എബ്രഹാം എന്നിവർ പ്രസംഗിച്ചു
.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page