
News
Ranni
Send an email
പുതമൺ പാലത്തിന്റെയും പുതമൺ- കുട്ടത്തോട് റോഡിന്റെയും, വിവിധ ഗ്രാമീണ റോഡുകളുടേയും നിർമ്മാണ ഉദ്ഘാടനവും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി ഏ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു
0 10,097 Less than a minute
നിർമ്മാണം പൂർത്തീകരിച്ച പുതമൺ പാലത്തിന്റെയും പുതമൺ- കുട്ടത്തോട് റോഡിന്റെയും, വിവിധ ഗ്രാമീണ റോഡുകളുടേയും നിർമ്മാണ ഉദ്ഘാടനവും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി ഏ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. അഡ്വ പ്രമോദ് നാരായൺ എം എൽ എ അധ്യക്ഷാനായി.
റാന്നി കോഴഞ്ചേരി റോഡിലെ പുതമൺ പാലം കാലപ്പഴക്കം മൂലം ബലക്ഷയം നേ രിട്ട തോടെയാണ് 2.6 കോടി രൂപ ചിലവഴിച്ച് പുതിയ പാലം നിർമ്മിച്ചത്. 7 കോടി രൂപ ചിലവഴിച്ചാണ് ബി എം ബിസി നിലവാരത്തിൽ പുനരുദ്ധരിച്ചത്. കുടിലുമുക്ക് – പന്തളമുക്ക് റോഡ്, പതിയാൻ പടി ചാങ്ങേത്തു പടി റോഡ്, അന്ത്യാളൻകാവ് – കണമുക്ക് റോഡ്. കുഴിമണ്ണിൽ പടി -കൊന്നക്കൽ റോഡ്, കച്ചേരിപ്പടി -കണമുക്ക് റോഡ് എന്നിവയാണ് നിർമ്മാണോദ്ഘാടനം നടത്തിയ ഗ്രാമീണ റോഡുകൾ.
പഞ്ചായത്ത് പ്രസിഡൻ്റ് അജീന നജീബ്, വൈസ് പ്രസിഡൻ്റ് സാം പി തോമസ് , അന്നമ്മ വർഗീസ്, ഒ പി സുരേഷ്, എം ടി ജെസി , അജിത്ത് കുമാർ, ബാബുരാജൻ, ജോർജ്ജ് എബ്രഹാം, ജോസ് ബെൻ ജോർജ്ജ്, സജി തേവർകാട്ട്, പൊതുമരാമത്ത് വകുപ്പ് അസി എക്സി എഞ്ചിനീയർ റോമി ജെ ചിങ്ങം പറമ്പിൽ എന്നിവർ സംസാരിച്ചു.
URL Copied



