
റാന്നിയിൽ 2.075 കിലോഗ്രാം ഗഞ്ചാവുമായി യുവാക്കൾ റാന്നി പോലീസിന്റെ പിടിയിലായി
റാന്നിയിൽ 2.075 കിലോഗ്രാം ഗഞ്ചാവുമായി യുവാക്കൾ റാന്നി പോലീസിന്റെ പിടിയിലായി
റാന്നിയിൽ 2.075 കിലോഗ്രാം ഗഞ്ചാവുമായി യുവാക്കൾ റാന്നി പോലീസിന്റെ പിടിയിലായി.പത്തനംതിട്ട താഴെ വെട്ടിപ്പുറം സ്വദേശി താന്നിമൂട്ടിൽ മുഹമ്മദ് ആഷിഫ് ഷാജി (19),പത്തനംതിട്ട സിവിൽ സ്റ്റേഷന് സമീപം താമസിക്കുന്ന പടിഞ്ഞാറേവീട്ടിൽ സഞ്ജുമനോജ്(24)
എന്നിവരാണ് പിടിയിലായത്.
ഗഞ്ചാവ് വില്പനയ്ക്കായി കാറിൽ കടത്തി കൊണ്ട് വരുന്നു എന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റാന്നി പോലീസ് നടത്തിയ അന്വേഷണത്തിൽ പെരുമ്പുഴയിൽ വെച്ച് കാർ തടഞ്ഞു നിർത്തി പ്രതികളെ പിടികൂടുകയായിരുന്നു. കാറിന്റെ പിൻസീറ്റിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയി 1.950 കിലോഗ്രാം സാദാ ഗഞ്ചാവും 125 ഗ്രാം ഹൈബ്രിഡ് ഗഞ്ചാവും കണ്ടെത്തി.ഒന്നാം പ്രതിയായസഞ്ജു മനോജ് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ 2023 ൽ രജിസ്റ്റർ ചെയ്ത അടിപിടിക്കേസിലും പ്രതിയാണ്.റാന്നി പോലീസ് ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്. ഐ. സിബി.എ സ്, എ. എസ്. ഐ. നാസ്സർ,സി. പി. ഒ മാരായ അനു, ജിബിൻരാജ്, ബിനു എന്നിവരടങ്ങിയ സംഘം കൂടുതൽ അന്വേഷണം നടത്തി വരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



