News

വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിന്റെ മുപ്പത്തിയെട്ടാമത് വാർഷികം, പത്തനംതിട്ട എംപി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു

റാന്നി വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിന്റെ മുപ്പത്തിയെട്ടാമത് വാർഷികം, പത്തനംതിട്ട എംപി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട സബ് കളക്ടർ സുമിത് കുമാർ താക്കൂർ ഐ എ എസ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , രമാദേവി മെമ്പർമാരായ, ടി കെ ജെയിംസ്, പ്രിയ സുരേന്ദ്രൻ, പ്രശസ്ത ഗായകൻ, സുമേഷ് അയിരൂർ, നവോദയ പ്രിൻസിപ്പൽ, വി സുധീർ, വൈസ് പ്രിൻസിപ്പൽ, പി ജി രശ്മി, വെച്ചൂച്ചിറ കോളനി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ, ജി ബീന, കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ റവ. ഡോക്ടർ സുരേഷ് തോമസ് മാടപ്പാട്ട് സി എം എഫ് ,രക്ഷാകർതൃ പ്രതിനിധി സുരേഷ്, പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റ് സിജു കുര്യൻ അധ്യാപിക കെഎൽ രശ്മി തുടങ്ങിയവർ പ്രസംഗിച്ചു.
പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായ കുമാരി സാനിയ, താൻ വരച്ച ആന്റോ ആന്റണിയുടെ ചിത്രം ചടങ്ങിൽ വച്ച് അദ്ദേഹത്തിന് സമ്മാനിച്ചു.നവോദയ വിദ്യാലയത്തിലെ അധ്യാപകർ, കുടുംബാംഗങ്ങൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ക്ഷണിക്കപ്പെട്ട മറ്റ് അതിഥികൾ എന്നിവർ ഉൾപ്പെട്ട നിറഞ്ഞു കവിഞ്ഞ സദസ്സിൽ കലാസാംസ്കാരിക പരിപാടികളാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page