News

അപേക്ഷ/സ്‌പോട്ട് അഡ്മിഷന്‍/അഭിമുഖം/വിഷു മെഗാ ഫെയര്‍/അപേക്ഷിക്കാം/പ്രവേശനം/ലൈബ്രറി ഓട്ടോമേഷന്‍ പരിശീലനം/ഇന്റേണ്‍ഷിപ്പ്/ക്വട്ടേഷന്‍/അവധിക്കാല ക്യാമ്പ്

അപേക്ഷ

കുഫോസില്‍ 2025-26 അധ്യയന വര്‍ഷ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ഏപ്രില്‍ 21. ഇ മെയില്‍ – admissions.kufos.ac.inwww.admissiom.kufos.ac.in. ഫോണ്‍ 0484 2275032.

കരാര്‍ നിയമനം

ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ആര്‍.കെ.വി.വൈ പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈല്‍യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജന്മാരെ കരാര്‍ അടിസ്ഥാനത്തില്‍ തിരെഞ്ഞടുക്കുന്നു. അഭിമുഖം ഏപ്രില്‍ നാലിന് വൈകിട്ട് മൂന്നിന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍. യോഗ്യത ബിവിഎസ്സി ആന്‍ഡ് എഎച്ച്, കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രഷന്‍. ഫോണ്‍- 0468 2322762.

അപേക്ഷിക്കാം
 
ജില്ലയിലെ ഹോമിയോ ഡിസ്പെന്‍സറികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. യോഗ്യത സര്‍ക്കാര്‍ അംഗീകൃത ഡി.എച്ച്.എം.എസ്/ബി.എച്ച്.എം.എസ്. വിലാസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ), രണ്ടാം നില, റവന്യൂ ടവര്‍, അടൂര്‍. dmohomeopta@kerala.gov.in അവസാന തീയതി ഏപ്രില്‍ 20. പ്രായപരിധി 55 വയസ്. ഫോണ്‍- 04734 226063.

അവധിക്കാല ക്യാമ്പ്

അടൂര്‍ നോളജ് സെന്ററില്‍ അവധിക്കാല ക്യാമ്പ് ഏപ്രില്‍ ഒമ്പത് മുതല്‍.  3- 12 ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ – 04734 229998, 8547632016.

ക്വട്ടേഷന്‍

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏനാത്ത് മാര്‍ക്കറ്റില്‍ മാട്ടിറച്ചി വ്യാപാരം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ നാലിന് വൈകിട്ട് മൂന്ന് വരെ. ഫോണ്‍ – 04734 240637.

ഇന്റേണ്‍ഷിപ്പ്

ഐ.എച്ച്.ആര്‍.ഡി യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സെയില്‍സ് മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലാണ് ഇന്റേണ്‍ഷിപ്പ്. ഈ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്കും നിലവില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫീസ് 3000 രൂപ. ഏപ്രില്‍ ഏഴ് ഉച്ചയ്ക്ക് 12 ന് സര്‍ഫിക്കറ്റുമായി കോളജില്‍ എത്തണം. ഫോണ്‍- 9495069307, 8547005046.

ലൈബ്രറി ഓട്ടോമേഷന്‍ പരിശീലനം

ഐ. എച്ച്.ആര്‍ .ഡി യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മൂന്ന് മാസത്തെ ലൈബ്രറി ഓട്ടോമേഷന്‍ ട്രെയിനിംഗില്‍  ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. ലൈബ്രറി സയന്‍സ് ബിരുദം/ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധിയില്ല. ഏപ്രില്‍ ഏഴിന് രാവിലെ 10ന് രേഖകളുമായി കോളജിലെത്തണം. ഫോണ്‍- 9495069307, 8547005046, 9495106544.

പ്രവേശനം

ഐ.എച്ച്.ആര്‍.ഡി യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഫ്രഞ്ച് എ വണ്‍ ലെവല്‍ കോഴ്സ് ഏപ്രില്‍ 15ന്  ആരംഭിക്കും. ഏപ്രില്‍ 14 ന് മുമ്പ് പ്രവേശനം നേടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഫോണ്‍ – 9495069307, 8547005046, 9526743283.

അപേക്ഷിക്കാം

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 2025-26 വര്‍ഷത്തെ രണ്ട് മുതല്‍ ഒമ്പത് ക്ലാസുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വിദ്യാലയത്തില്‍ ലഭിക്കും.  അവസാന തീയതി ഏപ്രില്‍ 11.
ഫോണ്‍- 0468 2256000.

വിഷു മെഗാ ഫെയര്‍

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ വിഷുവിനോടനുബന്ധിച്ച് ഏപ്രില്‍ 15 വരെ ഓഫറുകള്‍. കയര്‍ഫെഡ് മെത്തകള്‍ക്ക് 35 മുതല്‍ 50 ശതമാനം വരെ വിലക്കിഴിവ്. സിംഗിള്‍കോട്ട്, ഡബിള്‍കോട്ട് മെത്തകള്‍ക്കൊപ്പം മറ്റൊന്ന് സൗജന്യം. സ്പ്രിംഗ് മെത്തകള്‍ക്കൊപ്പം ഹോസ്റ്റല്‍ ബെഡ്, തലയിണ, ബെഡ്ഷീറ്റ് എന്നിവയും ലഭിക്കും. കയര്‍ മാറ്റുകള്‍ക്കും പിവിസി ഡോര്‍മാറ്റുകള്‍ക്കും 10 മുതല്‍ 35 ശതമാനം വിലക്കിഴിവ്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ  ജീവനക്കാര്‍ക്ക് പലിശരഹിത വായ്പയും പ്രത്യേക വിലക്കിഴിവും.
ഫോണ്‍ – 9447861345

അഭിമുഖം

ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഏപ്രില്‍ നാലിന് രാവിലെ 11 ന് അഭിമുഖം. ഫോണ്‍- 0468 2322762

 സ്‌പോട്ട് അഡ്മിഷന്‍

തിരുവല്ലയിലെ അസാപ്പിന്റെ ഇലക്ട്രിക്  വാഹന സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സില്‍ ആറ് ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍.  ആറ് മാസം ദൈര്‍ഘ്യം. ഫോണ്‍ 9495999688

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page