News

സ്കൂളിൽ ബി എം ഡബ്ലിയു കാറുമായെത്തി അഭ്യാസപ്രകടനം നടത്തിയ 19 കാരനെതിരെ കേസ്

കോന്നി റിപ്പബ്ലിക്കൻ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പു ചടങ്ങുമായി ബന്ധപ്പെട്ട് ബി എം ഡബ്ലിയു കാറുമായെത്തി അഭ്യാസപ്രകടനം നടത്തിയ 19 കാരനെതിരെ കേസ്.
വിദ്യാർത്ഥികൾ വാടകയ്ക്ക് എടുത്ത കാർ ഓടിച്ചുകയറ്റി മുറ്റത്ത് വട്ടത്തിൽ ഓടിച്ച് പൊടിപറത്തി അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർ ചീങ്കൽ തടം മണ്ണാറക്കുളഞ്ഞി വാഴക്കുന്നത്ത് ജോ സജി വർഗീസ്സ് (19) ആണ് കോന്നി പോലീസിന്റെ പിടിയിലായത്. ഇയാൾ വിദ്യാർത്ഥി അല്ല, വിവാഹം പോലെയുള്ള ചടങ്ങുകൾക്ക് ഇത്തരം കാറുകൾ വാടകയ്ക്ക് കൊടുക്കുമ്പോൾ ഡ്രൈവർ ആയി പോകുന്നയാളാണ്. വാഹനം മറ്റൊരാളുടെയാണ്, ഇയാളെ കുട്ടികൾ വിളിച്ചുകൊണ്ടുവന്നതാണ്.അധ്യാപകർ അറിയിച്ചതുപ്രകാരം സ്കൂളിലെത്തി പോലീസ് കാറും ഡ്രൈവറെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോന്നി ഡി വൈ എസ് പി ടി രാജപ്പന്റെ നിർദേശപ്രകാരം, പോലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന്, എസ് ഐ വിമൽ രംഗനാഥ് യുവാവിനെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page