
News
മഹിളാ കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി
സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മഹിളാ കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സിഗ്നേച്ചർ ക്യാമ്പയിൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എബി മേക്കറിങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഷൈബി ചെറിയാൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സിന്ധു സുഭാഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജ്ഞാനമണി മോഹൻ, റെയ്ചൽ വി മാത്യു മഹിളാ കോൺഗ്രസ് നേതാക്കളായ ഷീല സ്കറിയ ഫിലിപ്പ്, ബിന്ദു മേരി തോമസ്, സുജി ഫിലിപ്, ജോളി ജോസ്, ജിന്‍സി, മീര മനോജ്, സുശീല വി സി തുടങ്ങിയവർ പ്രസംഗിച്ചു.



