
സർക്കാർ വാർത്തകൾ/ അറിയിപ്പുകൾ/അപേക്ഷ ക്ഷണിച്ചു/ക്ഷേമനിധി വിഹിതം/ക്വട്ടേഷന്‍/സൗജന്യ തൊഴില്‍മേള/വോക്ക് -ഇന്‍ ഇന്റര്‍വ്യൂ 11ന്
സൗജന്യ തൊഴില്‍മേള
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ നാളെ (മാര്‍ച്ച് എട്ട് ) രാവിലെ 9.30ന് കാതോലിക്കറ്റ് കോളജില്‍ പ്രയുക്തി സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. ഹോസ്പിറ്റാലിറ്റി, ഫിനാന്‍സ്, ഓട്ടോമൊബൈല്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ടെക്നിക്കല്‍, ഓഫീസ് അഡ്മിനിസ്ട്രേഷന്‍ മേഖലയില്‍ നിന്നുള്ള 40 ല്‍ പരം കമ്പനികള്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ ഡിപ്ലോമ, ബി ടെക്, എം.ബി.എ, എംസിഎ, പാരാമെഡിക്കല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം. രജിസ്ട്രേഷന് bit.ly/DEEPTA , ഫോണ്‍ : 04735-224388, 8592948876.
വോക്ക് -ഇന്‍ ഇന്റര്‍വ്യൂ 11ന്
ജില്ലാ ശുചിത്വ മിഷനില്‍ ഒരു വര്‍ഷ കാലാവധിയില്‍ ഐഇസി ഇന്റേണിനെ നിയമിക്കുന്നു. യോഗ്യത : ബിരുദത്തോടൊപ്പം ജേര്‍ണലിസം, മാസ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ അല്ലെങ്കില്‍ ജേര്‍ണലിസം, മാസ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ. മാസം പതിനായിരം രൂപ സ്‌റ്റൈപ്പന്റ് നല്‍കും. സിവി/ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മാര്‍ച്ച് 11ന് രാവിലെ 11 ന് ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ വോക്ക്- ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍ : 9744324071
ക്വട്ടേഷന്‍
പന്തളം തെക്കേകര ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളില്‍ കുടിവെളള വിതരണം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് ഏഴ് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 04734 228498.
അപേക്ഷ ക്ഷണിച്ചു
കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്‍ മാര്‍ച്ച് 15 ന് നടത്തുന്ന പ്രതിമാസ തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് റിക്രൂട്ടര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 9495999688.
ക്ഷേമനിധി വിഹിതം
കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ വിഹിതം ഒടുക്കാനുളളവര്‍ മാര്‍ച്ച് 10 നകം പോസ്റ്റ് ഓഫീസില്‍ അടയ്ക്കണം. വിഹിതം അടക്കാത്തവരുടെ അംഗത്വം റദ്ദാകുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2966577.



