
ലോകവനിതാ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവൽക്കരണക്ലാസ്സ് നൽകി
ലോകവനിതാ ദിനവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ പോലീസും ഡി ഡി ആർസിയും ചേർന്ന് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണക്ലാസ്സ് നൽകി. ഡി ഡി ആർ സി അജിലസ് പത്തനംതിട്ട ക്ലസ്റ്ററും വനിതാ പോലീസും അടൂർ പിങ്ക് പോലീസും സംയുക്തമായി അടൂർ ആൾ സെയ്ന്റ്സ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് വിദ്യാർത്ഥികൽക്കായാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. ഏഴാം ക്ലാസ്സ് മുതൽ പ്ലസ് ടൂ വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. കുട്ടികളിലെ പോഷകാഹാര ക്രമീകരണം, ഡിജിറ്റൽ അടിമത്തം, ലഹരി ഉപയോഗം, പോക്സോ നിയമം, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ്ബോധവൽക്കരണം നടത്തിയത്.
കുട്ടികളിലെ ദൈനംദിനകാര്യങ്ങൾ, ഭക്ഷണരീതികൾ, പോഷകാഹാര ക്രമീകരണം തുടങ്ങിയ കാര്യങ്ങളിൽ ഡി ഡി ആർ സിയിലെ ഡോക്ടർ ലൗലി ടൈറ്റസ് ക്ലാസ്സെടുത്തു. ഡിജിറ്റൽ അടിമത്തം, ലഹരി ഉപയോഗം, പോക്സോ നിയമം, സ്ത്രീസുരക്ഷ, പിങ്ക് പോലീസ് എന്നിവയെ സംബന്ധിച്ച് പത്തനംതിട്ട വനിതാ സെൽ എസ് ഐ ഐ വി ആശ ക്ലാസ്സ് നയിച്ചു. അഞ്ഞൂറിലധികം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.



