News

കോഴഞ്ചേരി ജില്ലാ ആശ്രുപത്രിൽ മെഡിക്കൽ സൂപ്രണ്ടിനേരെ ഉണ്ടായ ഭീഷണിൽസ്റ്റാഫ് കൗൺസിൽ പ്രതിക്ഷേധിച്ചു

കോഴഞ്ചേരി: ജില്ലാ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒരു പറ്റം ആൾക്കാരോടൊപ്പം സൂപ്രണ്ടിൻ്റെ ചേമ്പറിൽ അതിക്രമിച്ച് കടന്ന് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും സൂപ്രണ്ടിനേയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ആശുപത്രിയിലെ ജീവനക്കാരേയും ഭീഷണിപ്പെടുത്തുകയും അവർക്കെതിരെ വധഭീഷണി മുഴക്കുകയും ചെയ്തതിൽ പ്രതിക്ഷേധിച്ചാണ് സ്റ്റാഫ് കൗൺസിലിൻ്റെ നേതൃത്വത്തിൽ ആശുപത്രിയിലെ ബി ബ്ലോക്കിൻ്റെ താഴെ നിലയിൽ പ്രതിക്ഷേധയോഗം കൂടിയത്. വെള്ളിയാഴ്ച ആശുപത്രിയിൽ നടന്ന സംഭവങ്ങൾഅത്യന്തം ഹീനകരമായ പ്രവർത്തിയാണന്ന് സ്റ്റാഫ് കൗൺസിൽ ആരോപിച്ചു. വെള്ളിയാഴ്ചആശുപത്രിയിൽ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിൻ്റെ നടപടി. ജീവനക്കാരുടെ മനോവീര്യം തകർക്കാൻ നടത്തുന്നതാണന്നും ഇത്തരം കുത്സിത പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ സ്റ്റാഫ് കൗൺസിൽ ശക്തമായി പ്രതിഷേധിക്കന്നതോടൊപ്പം, സൂപ്രണ്ട് നടത്തുന്ന നിയമ പോരാട്ടത്തിന് സ്റ്റാഫ് കൗൺസിൽശക്തമായ പിൻതുണ അറിയിക്കുകയും ചെയ്തു. പ്രതിഷേധയോഗത്തിൽ ഡോ.റജി, ഡോ.ലിജിമോൻ, ഡോ. ശംഭു, എം .ആർ.എൽ.റീന, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സോനു ഗോപാലകൃഷ്ണൻ, നേഴ്സിംങ്ങ് ഓഫീസർ ഉല്ലാസ് മാധവൻ എന്നിവർ പ്രസംഗിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page