News

പെരുമ്പുഴ ബസ്സ്റ്റാൻ്റിൽ ബസുകൾകയറാത്തതിൽ പ്രതിക്ഷേധിച്ച്സമരത്തിനൊരുങ്ങി പഞ്ചായത്ത് അംഗങ്ങൾ

റാന്നി:ബസ്സുകൾ സ്ഥിരമായി പെരുമ്പുഴസ്റ്റാൻഡിൽ കയറുന്നില്ലന്നാരോപിച്ച് പ്രതിഷേധവുമായി എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ സമരത്തിനൊരുങ്ങി. റാന്നി പഞ്ചായത്ത് ഉടമസ്ഥതയിലുള്ള പെരുമ്പുഴ ബസ് സ്റ്റാൻ്റിൽ ബസുകൾ കയറാത്തതിൽ പ്രതിഷേധിച്ചാണ്  ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്ത്വത്തിലുള്ള ഭരണസമിതി മെമ്പർമാർ രംഗത്തു വന്നിരിക്കുന്നത്.
റാന്നിയിലേക്ക് വരുന്ന ബസ്സുകൾ വരുമ്പോഴും തിരികെ മടങ്ങുമ്പോഴും പെരുമ്പുഴ സ്റ്റാൻഡിൽ കയറണം എന്ന് ഹൈക്കോടതി വിധി ഉള്ളതാണ്. എന്നാൽ റാന്നിയിലൂടെ പത്തനംതിട്ട ഭാഗത്തേക്കും എരുമേലി ഭാഗത്തേക്കും പോകുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ്സുകൾ സ്റ്റാൻഡിന് മുന്നിൽ പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഇരു ഭാഗത്തായി  നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ആണ് ചെയ്യുന്നത്. . ബസ് പെരുമ്പുഴയിലേക്ക് വരാത്തതിനാൽ ഇവിടേക്ക് വരുന്നവർ ഏറെ ബുദ്ധിമുട്ടുന്നു.
ബസുകൾ സ്റ്റാൻഡിൽ കയറാതെ റോഡിൽ നിർത്തുന്നതുമൂലം ഉണ്ടാകാനിടയുള്ള അപകട സാധ്യതയും ഏറെയുണ്ട്. ബസ് റോഡിൽ നിർത്തുമ്പോൾ സ്‌റ്റാൻഡിൽ നിൽക്കുന്ന യാത്രക്കാർ ഒന്നും നോക്കാതെ റോഡ് മുറിച്ചു കടക്കുമ്പോൾ അപകടം ഉണ്ടാകാനുള്ള സാധ്യത ഏറയാണ്.
തുടർന്നും ബസുകൾ സ്റ്റാൻഡിൽ കയറാതെ വന്നാൽ ബഹുജനങ്ങളെ ഉൾപ്പെടുത്തി സിപിഐ എം പ്രത്യക്ഷ  സമരം ഏറ്റെടുക്കുമെന്ന് ലോക്കൽ കമ്മറ്റി സെക്രട്ടറി എം ശരത് അറിയിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page