
അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തില്പെട്ടു, വിവിധ വകുപ്പുകളും പോലീസും രക്ഷാപ്രവർത്തനം നടത്തി
ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തർ സഞ്ചരിച്ച കെ എസ് ആർ ടി സി ബസ് നിലക്കലിനു സമീപം അപകടത്തിട്ടു. അഞ്ചു തീർത്ഥാടകർക്ക് പരിക്കേറ്റു. ഉടൻ തന്നെഅതിവേഗരക്ഷാപ്രവർത്തനത്തിൽ മറ്റ് വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം പമ്പ, നിലക്കൽ സ്റ്റേഷനുകളിലെ പോലീസുദ്യോഗസ്ഥരും പങ്കുചേർന്നു ആശുപത്രിയിലേക്ക് മാറ്റി.. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തന്മാരെയും കൊണ്ട് പമ്പയിൽ നിന്ന് നിലക്കിലേക്ക് ചെയിൻ സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് നിലയ്ക്കലിന് 5 കിലോമീറ്റർ മുൻപുള്ള വളവിൽ അട്ടത്തോടിന് സമീപം ഇന്ന് രാവിലെ 10 മണിയോടെ നിയന്ത്രണം വിട്ട് ഇടതുവശത്തെ കുഴിയിലേക്കിറങ്ങിയത് . പിന്നീട് ചെറിയൊരു മരത്തിൽ തട്ടി ബസ് നിന്നു. യാത്രക്കാരായ കർണാടക സ്വദേശി എൻ ബി തുമ്മിനക്കട്ടി (73), തമിഴ്നാട് സ്വദേശികളായ ധരണി ബാലൻ ( 12 ) മുരുകേശൻ( 44), കുമാർ (40 ), സുരേഷ് (45 )കോഴിക്കോട് സ്വദേശി ജയകുമാർ (53 )എന്നിവർക്ക് പരിക്ക് പറ്റി. വിവരമറിഞ്ഞു പമ്പ, നിലയ്ക്കൽ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും, ഫയർഫോഴ്സുകാരും സ്ഥലത്ത് പാഞ്ഞെത്തി. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പരിക്കുപറ്റിയവരെ നിലയ്ക്കൽ ഗവൺമെൻറ് ആശുപത്രിയിലെത്തിച്ച് ,പ്രഥമ ശുശ്രൂഷകൾ ലഭ്യമാക്കിയശേഷം കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുഴിയിലേക്ക് വീണ ബസ് റിക്കവറി ക്രെയിനുകൾ ഉപയോഗിച്ച് പുറത്തെടുത്ത് സ്ഥലത്തുനിന്നും നിലക്കലിലേക്ക് മാറ്റി, തടസ്സപ്പെട്ട ഗതാഗതം ഉടനടി പുനസ്ഥാപിക്കുകയും ചെയ്തു. തുടർന്ന് പമ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.



