
അയൽവാസികൾക്ക് മർദ്ദനം : പ്രതി പിടിയിലായി
സ്ത്രീകൾ ഉൾപ്പെടെയുള്ള അയൽവാസികളെ വാക്കിങ് സ്റ്റിക്ക് കൊണ്ട് അടിച്ചു പരിക്കേല്പിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തയാളെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ തെങ്ങമം മന്ദിരം മുക്ക് മേപിളശേരിൽ മദനൻ (38) ആണ് പിടിയിലായത്. 9ന് രാത്രി അയൽവാസിയായ രാധാകൃഷ്ണഭവനത്തിൽ മധുകുമാറിന്റെ വീട്ടുമുറ്റത്തു നിന്ന് അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിനെതുടർന്ന് പ്രതി വീട്ടിൽ അതിക്രമിച്ചു കയറി വാക്കിങ് സ്റ്റിക്ക് കൊണ്ടു മധുകുമാറിനെയും ഭാര്യയെയും പെണ്മക്കളെയും ആക്രമിച്ചു പരിക്കേല്പിക്കുകയും അവരോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയുമായിരുന്നു. പിറ്റേന്ന് മധുകുമാറിന്റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സി പി ഒ അശ്വതി മൊഴി രേഖപ്പെടുത്തി എസ് ഐ സുരേഷ്‌കുമാർ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. പ്രതിയെ തെങ്ങമത്തു നിന്നും കസ്റ്റഡിയിലെടുത്തു.വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു.
പോലീസ് ഇൻസ്‌പെക്ടർ ശ്യം മുരളിയുടെ നേതൃത്വത്തിൽ എസ് ഐ മാരായ സുരേഷ്‌കുമാർ,എം ജി അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി



