News

അല്പം നാട്ടുകാര്യത്തിനോപ്പം പാവപെട്ട രോഗികൾക്ക് സഹായകമായി റാന്നി ന്യൂസ് കൂട്ടായ്മ

പത്തനംതിട്ട ജില്ലയിൽ റാന്നിയിൽ പ്രവർത്തിക്കുന്ന പ്രധാന സോഷ്യൽ മീഡിയാ കളിൽ പ്രധാന മീഡിയായിൽ പെട്ട റാന്നി സൂസ് വാട്സാപ് കൂട്ടായ്മ നന്മയുടെ വാതിൽപടിയിൽ ശ്രദ്ദേയമാകുന്നു രാജ്യത്തുടനീളം നവ മാധ്യമ കൂട്ടായ്മ നിരവധി സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുമ്പോൾ റാന്നിയിലെ പ്രധാന നവ മാധ്യമ ഗ്രൂപ്പായ റാന്നി സൂസ് നിരാലമ്പരായ പാവപെട്ട രോഗികൾ കൂടി പ്രയോജനമാകത്തക്കവിധത്തിൽ പ്രവർത്തിക്കുന്നതാണ് ജനശ്രദ്ധ നേടിയത്.കഴിഞ്ഞ 2 വർഷം മുൻപ് റാന്നി ഇട്ടിയപ്പാറ കേന്ദ്രികരിച്ച് നാടിൻ്റെ വിവിധ പ്രദേശങ്ങളിലെ ആളുകളുടെ നമ്പർ തിരഞ്ഞെടുത്തു 200 പേര് അടങ്ങുന്ന ഗ്രൂപ്പ് പ്രവർത്തിക്കുവാൻ തുടങ്ങിയത്.പിന്നീട് ആയിരത്തിലധികം നമ്പർ ചേർക്കുന്ന ആപ്പിലെ സൗകര്യം റാന്നി ന്യൂസും പ്രയോജനപ്പെടുത്തി പരാവധി നമ്പർ ചേർത്ത് ഒറ്റലിങ്കിൽ വലിയ ഗ്രൂപ്പായി മാറി. റാന്നി ടൗണിലെ ഒരു സ്ഥാപന ഉടമക്ക് വേണ്ടി ചിക്സാസഹായം അഭ്യർത്ഥിച്ച ഗ്രൂപ്പ് ഒരു പരിധി വരെ ഫലം കണ്ടതിനെ തുടർന്ന് മറ്റ് പല പാവപ്പെട്ട രോഗികൾക്കും സഹായങ്ങൾ ചെയ്യുവാൻ ഗ്രൂപ്പിന് സാധിച്ചു. സമകാലിക കാലയളവിൽ നിരവധി ഭീകരരോഗങ്ങൾ സമൂഹത്തിൽ പടരുമ്പോൾ പാവപെട്ടവരായ രോഗികളെ സഹായിക്കാൻ ഗ്രൂപ്പിലുള്ള നല്ല മനസുകാട്ടിയവർക്കും ഇതിന് വേണ്ടി പ്രവർത്തിച്ച ഗ്രൂപ്പ് അഡ്മിൻ മാരായ അനിൽ കുമാറിനും, അമലിനും ജൻസ്കോട്ടനും ഗ്രൂപ്പ് മെമ്പറുമാരുടെ അഭിനന്ദങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. തുടർന്നും ഗ്രൂപ്പിൻ്റെ ഇത്തരം പ്രവർനങ്ങൾ സമൂഹത്തിൽ നന്മക്ക് വേണ്ടി കൂടുതൽ വളരണമെന്നുള്ള ആഗ്രഹത്തിലാണ് ഗ്രൂപ്പഗംങ്ങൾ

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page