News

ആചാരങ്ങളോടെ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് ഞായർ പാർത്ഥസാരഥി ക്ഷേത്ര സന്നിധിയിൽ നടക്കും

.ആറന്മുള ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കുന്നു. വള്ളസദ്യകളുടെ ഭാഗമായി ഭഗവാന്റെ ജന്മനാളായ ചിങ്ങമാസത്തിലെ രോഹിണിനാളിൽ 501 പറ അരിയുടെ ചോറും വിഭവങ്ങളുമാണ് ഒരുക്കുന്നത്. 500ല്‍ പരം ആളുകൾ ഇതിനായി രണ്ടു ദിവസമായി പ്രവർത്തിച്ചുവരുന്നു. ക്ഷേത്രത്തിന് ചുറ്റുമുള്ള തിരുമുറ്റത്തും വെളിയിലുള്ള 3 സദ്യാലയങ്ങളിലും ആണ് സദ്യ ഒരുക്കിയിട്ടുള്ളത്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ആദ്യ ചെമ്പ് അരി വേവിക്കുവാൻ തുടങ്ങി. അത് നേരം വെളുക്കുവോളം തുടർന്നുകൊണ്ടിരുന്നു.
ക്ഷേത്രത്തിനുള്ളിൽ സി കെ ഹരിചന്ദ്രൻ നായരുടെയും പുറത്തുള്ള സദ്യാലയങ്ങളിൽ അനീഷ് ചന്ദ്രൻ നായരുടെയും നേതൃത്വത്തിലാണ് സദ്യവട്ടങ്ങൾ ഒരുക്കിയിരിക്കുന്നത്.
ക്ഷേത്രത്തിന്റെ മൂന്നു ഭാഗത്തായി പള്ളിയോടങ്ങൾക്കും പ്രത്യേകം പ്രത്യേകം ഈ ചോറും വിഭവങ്ങളും പകർന്നു വെക്കുന്നു. ആദ്യ ചെമ്പ് അരി ആനക്കൊട്ടിൽ രാത്രി 9 മണിയോടെ വഞ്ചിപ്പാട്ട് പാടി സമർപ്പിച്ച ശേഷമാണ് ബാക്കി വിഭവങ്ങളുടെ പാചകം പൂർത്തിയാക്കിയത്. ഒരു ലക്ഷത്തിൽ പരം ആളുകൾ ഈ സദ്യ മാമാങ്കത്തിൽ പങ്കെടുക്കുമെന്ന് കരുതുന്നു.
ഈ വർഷത്തെ അഷ്ടമിരോഹിണി വള്ളസദ്യ ഉദ്ഘാടന ചടങ്ങിൽ ബഹു. ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ, ബഹു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, ബഹു. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, റാന്നി എംഎൽഎ പ്രമോദ് നാരായണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. പി ഡി സന്തോഷ് കുമാർ, ഇടശ്ശേരിമല തിരുവമ്പാടി കിഴക്കേ മലയിൽ സന്തോഷ് നായർ, ക്യാപ്റ്റൻ രവീന്ദ്രൻ നായർ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, പള്ളിയോട സേവാസംഘം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. അമ്പലപ്പുഴ അരവിന്ദാക്ഷൻ നായരുടെ നേതൃത്വത്തിൽ അമ്പലപ്പുഴ പാൽപ്പായസവും തയ്യാറാക്കി. 52 പള്ളിയോടങ്ങളിൽ എത്തുന്ന കരക്കാർക്ക് ക്ഷേത്രത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള മുറ്റത്ത് പ്രത്യേകം പ്രത്യേകം വിഭവങ്ങൾ കാലത്തെ ഒമ്പതുമണിക്ക് മുമ്പായി എത്തിച്ചു വയ്ക്കും. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള സദ്യാലയത്തിൽ ഭക്തജനങ്ങൾക്ക് തുടർച്ചയായി സദ്യ നൽകിക്കൊണ്ടിരിക്കും. നൂറിലധികം ആളുകളെ ഇതിനായി പ്രത്യേകം നിയോഗിച്ചിരിക്കുന്നു. അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് ചേനപ്പാടിയിൽ നിന്നുള്ള തൈര് ഘോഷയാത്രയായി കൊണ്ടുവന്നതിന് ഇന്നലെ ഭക്തിനിർഭരമായ വരവേൽപ്പാണ് നൽകിയത്. ഭക്തജനങ്ങളും, ദേവസ്വം ഉദ്യോഗസ്ഥരും, പള്ളിയോട സേവാ സംഘം പ്രവർത്തകരും ചേർന്നാണ് സ്വീകരിച്ചത്. ചേനപ്പാടിക്കാർക്ക് ഓഡിറ്റോറിയത്തിൽ ഉച്ചഭക്ഷണവും നൽകിയിരുന്നു.
അഷ്ടമിരോഹിണി വള്ളസദ്യക്ക് സംഭാവന നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് ക്ഷേത്രത്തിലും പള്ളിയോട സേവാ സംഘം ഓഫീസിലും ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. വമ്പിച്ച തിരക്ക് കാണുമെന്നതിനാൽ നിയന്ത്രിക്കുന്നതിന് വേണ്ട സജീകരണങ്ങൾ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതാണ്

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page