
News
ശബരിമല: പോലീസിന് മാസ്കും സാനിറ്റയ്‌സറും ഗ്ലൗസും നൽകി ഫെഡറൽ ബാങ്ക്
ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് മാസ്കും സാനിറ്റയ്‌സറും ഗ്ലൗസും നൽകി ഫെഡറൽ ബാങ്ക് ബാങ്ക്. കോട്ടയം സോണൽ മേധാവി നിഷ കെ ദാസ് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന് ഇവ കൈമാറി. ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിൽ വച്ചാണ് ഇവ പോലീസിന് കൈമാറിയത്. അഡീഷണൽ എസ് പി ആർ ബിനു, ഫെഡറൽ ബാങ്ക് പത്തനംതിട്ട റീജണൽ മേധാവി പി ശ്രീജ, സോണൽ ലയബിലിറ്റി ഹെഡ് ബി സുരേഷ് കുമാർ, പത്തനംതിട്ട ബ്രാഞ്ച് മാനേജർ ദിപു ജോസഫ് മാത്യു, സെയ്ൻ്റ് പീറ്റേഴ്സ് ബ്രാഞ്ച് മാനേജർ എസ് ഡയാന, പത്തനംതിട്ട റീജനൽ ക്വാളിറ്റി ആൻ്റ് സപ്പോർട്ട് ഓഫിസർ അഖിൽ ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



