
News
സി.പി.ഐ റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വടശേരിക്കരയില്‍ സയാഹ്നധര്‍ണ്ണ നടത്തി.
മുണ്ടക്കൈ,ചൂരല്‍മല ദുരന്തത്തില്‍ സംസ്ഥാനത്തിന് ധനസഹായം പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിയില്‍ പ്രതിക്ഷേധിച്ച് സി.പി.ഐ റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വടശേരിക്കരയില്‍ സയാഹ്നധര്‍ണ്ണ നടത്തി.
എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്‍റ് എം.മധു ഉദ്ഘാടനം ചെയ്തു.സി.പി.ഐ മണ്ഡലം ആക്ടിംങ് സെക്രട്ടറി സന്തോഷ് കെ.ചാണ്ടി അധ്യക്ഷത വഹിച്ചു.ജില്ലാ കൗണ്‍സിലംഗം എം.വി പ്രസന്നകുമാര്‍,മണ്ഡലം കമ്മറ്റിയംഗങ്ങളായ ജോയി വള്ളിക്കാല,തെക്കേപ്പുറം വാസുദേവന്‍,ഡി. ശ്രീകല,അനില്‍ അത്തിക്കയം,സി.സുരേഷ്,പി.സി സജി,സുരേഷ് അമ്പാട്ട്,അന്നമ്മ സജി,വിപിന്‍ പൊന്നപ്പന്‍,പി. അനീഷ് മോന്‍ എന്നിവര്‍ പ്രസംഗിച്ചു.



