
ആശമാരുടെ ശാപത്തിൽ സർക്കാർ തകരും: എബി മേക്കരിങ്ങാട്ട്
സമരം ചെയ്യുന്ന ആശവർക്കർമാരെ അപമാനിക്കുകയും, അപഹസിക്കുകയും ചെയ്യുന്ന ഇടതുമുന്നണി സർക്കാർ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത കൗരവസഭയെപ്പോലെ തകർന്നു തരിപ്പണമാകുമെന്ന് കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡൻറ് എബി മേക്കരിങ്ങാട്ട്. കെപിസിസി ആഹ്വാനപ്രകാരം ആശാ വർക്കമാർക്കും അങ്കണ വാടി ജീവനക്കാർക്കും പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുൻപിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. യോഗത്തിൽ മണ്ഡലം പ്രസിഡൻറ് എം കെ സുബാഷ് കുമാർ അധ്യക്ഷത വഹിച്ചു. റെജി പണിക്ക മുറി, അഡ്വ. സാം പട്ടേരി, ഡോ ബിജു ടി ജോർജ്, കെ ജി സാബു, റെജി തെക്കുങ്കൽ, സജി തേവരോട്ട്, റെജി പമ്പഴ, കൃഷ്ണൻകുട്ടി, സജി തോട്ടത്തി മലയിൽ, സിന്ധു സുബാഷ്, ഗീത കുര്യാക്കോസ്, ബിന്ദു മേരി തോമസ്, ബാലാമണി സി കെ, ജീന ചെറിയാൻ, അനു ഊത്തുകുഴി, സജി മേക്കരിങ്ങാട്ട്, മധു പുന്നാനി, കെ കെ വാസുക്കുട്ടൻ, പ്രമോദ് ലാൽ, കുഞ്ഞുമോൻ ചക്കാനിക്കൽ, മാത്തുക്കുട്ടി പാണ്ടിച്ചേരിൽ, റോയി തര്യൻ, ജോൺസൺ സക്കറിയ, സണ്ണി വെള്ളറയിൽ, മിഥുൻ കെ ദാസ്, അനീഷ് കെ മാത്യു, കരുണാകരൻ എന്നിവർ പ്രസംഗിച്ചു



