
ഇന്ത്യൻനിർമ്മിത വിദേശമദ്യം കൈവശം വെച്ച് പൊതുസ്ഥലത്ത് ഒഴിച്ചുവില്പന നടത്തിയ ആളെ കൂടൽ പോലീസ് പിടികൂടി
ഇന്ത്യൻനിർമ്മിത വിദേശമദ്യം കൈവശം വെച്ച് പൊതുസ്ഥലത്ത് ഒഴിച്ചുവില്പന നടത്തിയ ആളെ കൂടൽ പോലീസ് പിടികൂടി .കലഞ്ഞൂർ കാഞ്ഞിരമുകൾ എന്ന സ്ഥലത്ത് താവളത്തിൽ വീട്ടിൽ ഹരി (49) ആണ് ഇന്ത്യൻ നിർമ്മിത വിദേശമദ്യം ചില്ലറ വില്പന നടത്തിയതിലേക്ക് അറസ്റ്റിലായത്. കലഞ്ഞൂർ പാലമല കനാൽ റോഡ് കേന്ദ്രീകരിച്ച് മദ്യക്കച്ചവടം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കൂടൽ പോലീസ് ഇൻസ്പെക്ടർ സുധീർ സി.എൽ ന്റെ നേതൃത്യത്തിലുളള സംഘം പിടികൂടുകയായിരുന്നു. ടിയാന്റെ പക്കൽ നിന്നും ഒരു ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ പോലീസ് സബ് ഇൻസ്പെക്ടർ ബിജുമോൻ,സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽകുമാർ,സിവിൽ പോലീസ് ഓഫീസർ അൻസൽ എന്നിവരും ഉണ്ടായിരുന്നു. ഇലക്ഷനോടനുബന്ധിച്ച് വ്യാജ മദ്യവില്പന തടയുന്നതിനും മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിലേക്കും കോന്നി ഡി.വൈ.എസ്.പി .അജയ് നാഥിന്റെ മേൽനോട്ടത്തിലും കൂടൽ പോലീസ് ഇൻസ്പെക്ടർ നേതൃത്വത്തിലുമായി കൂടൽ പോലീസ് സ്റ്റേഷൻ പരിധിധിയിൽ വ്യാപക റെയ്ഡ് ആരംഭിച്ചിട്ടുണ്ട്


