
News
ഇരുതലമൂരിയെ വില്ക്കാൻ ശ്രമിച്ച 2 പേർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി
ആലപ്പുഴ മുല്ലക്കൽ റാവിസ് ഹൈസ് ഹോട്ടലിൽ വന്യജീവി കള്ളക്കടത്ത് നടക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റാന്നി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബി ആർ ജയന്റെ നിർദ്ദേശപ്രകാരം കരിക്കുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ. റോബിൻ മാർട്ടിന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് സംഘം റാന്നി ഫ്ളയിംസ് കോഡുമായി ചേർന്ന് നടത്തിയ പരിശോധനയിൽ ഇരുതലമൂരിയെ വില്ക്കാക്കാൻ ശ്രമിച്ച ഇന്ത്യൻ എയർഫോഴ്സ് സതേൺ എയർ കമാൻഡ് തിരുവനന്തപുരം ജീവനക്കാരൻ ആലപ്പുഴ നീർക്കുന്നം വണ്ടാനം പൊക്കത്തിൽ വീട് അഭിലാഷ് കുഷൻ 34 വയസ്സ്, ആറാട്ടുപുഴ വലിയഴിക്കൽ കുരിപ്പശ്ശേരി വമ്പിശ്ശേരിൽ ഹരികൃഷ്ണൻ 32 എന്നിവരെ പിടികൂടി. വില്പനയ്ക്കായി കൊണ്ടുവന്ന ഇരുതലമൂരിയെ ഇവരിൽ നിന്നും കണ്ടെടുത്തു. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്ന് പാർട്ട് സി ക്രമനമ്പർ 1 ൽ ഉൾപ്പെടുത്തി സംരക്ഷിച്ചുവരുന്ന ഉരഗവർഗ്ഗത്തിൽ പെടുന്ന പാമ്പിനെ കൈവശം വയ്ക്കുന്നതും വിൽക്കുന്നതും കുറ്റകരവും ശിക്ഷാർഹവും ആണ്. വന്യജീവി കള്ളക്കടത്ത് ശൃംഖലയുമായി ബന്ധമുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതും തുടർന്ന് തെളിവെടുപ്പ് നടത്തേണ്ടതായിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ റാന്നി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. ആർ ജയൻ പറഞ്ഞു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എഫ്. യേശുദാസ്, ഷിനിൽ. എസ്, സെൻജിത്ത് .പി, ബി.എഫ്. ഓ.മാരായ അനൂപ് കെ. അപ്പുക്കുട്ടൻ, അമ്മു ഉദയൻ , അജ്മൽ എസ്. എന്നിവർ റെയ്ഡിൽ പങ്കെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു



