
ജില്ലയിൽ തിരഞ്ഞെടുത്ത സ്കൂളുകളിൽ വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണക്ലാസുകൾ നടന്നുവരുന്നു
സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണക്ലാസുകൾ നടന്നു. തിരുവല്ല സബ് ഡിവിഷനിലെ കീഴ്വയ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജി എച്ച് എസ് എസ് കീഴ്വയ്പുർ ,സി എം എസ് എച്ച് എസ് എസ് മല്ലപ്പള്ളി, ഐ എച്ച് ആർ ഡി മല്ലപ്പള്ളി , സെന്റ്തെരെസസ് ബെതാനി കൺവെന്റ് എച്ച് എസ് എസ് ചെങ്ങരൂർ എന്നീ സ്കൂളുകളിൽ നടന്ന ക്ലാസുകൾ കീഴവയ്പൂർ എസ് എച്ച് ഓ വിപിൻ ഗോപിനാഥൻ,
വനിത പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ കെ ആർ ഷമിമോൾ എന്നിവർ നയിച്ചു. സി പി ഓമാരായ ലിന്റോ ജോസഫ്, റമീസ് , സാജൻ സജു
ശരണ്യ, ശ്രീജ, ജസ്ന
എന്നിവരടങ്ങിയ ടീമിൻറെ നേതൃത്വത്തിൽ സ്വയം പ്രതിരോധ ക്ലാസുകളും മറ്റും നടത്തി പത്തനംതിട്ട സബ് ഡിവിഷനിലെ മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സിഎംഎസ് എച്ച് എസ് കുമ്പളംപൊയ്ക, എസ് എൻ ഡി പി യു പി എസ് തലച്ചിറ, എസ് എൻ ഡി പി യു പി എസ് പൊതീപ്പാട്, ജെ എം പി എച്ച് എസ് ഇലക്കുളം എന്നീ സ്കൂളുകളിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ബോധവൽക്കരണ ക്ലാസുകൾ ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ ധന്യ, കോന്നി സ്റ്റേഷനിലെ എസ് സി പി ഓ ഡിക്രൂസ് എന്നിവർ കൈകാര്യം ചെയ്തു. പ്രിയലക്ഷ്മി, രശ്മി , നീന, നീതു എന്നിവർ കുട്ടികൾക്ക് സ്വയം പ്രതിരോധ ക്ലാസുകൾ നൽകി.
അടൂർ സബ് ഡിവിഷനിലെ ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വി ടി എം യു പി എസ് മണ്ണടി, സെന്റ് തോമസ് എച്ച്എസ്എസ് കല്ലുകുഴി, കെ ആർ കെ പി എം എച്ച് എസ് എസ് കടമ്പനാട്, ഗവൺമെന്റ് എൽ പി സ്കൂൾ നെല്ലിമുകൾ എന്നീ സ്കൂളുകളിലാണ് പരിപാടികൾ നടന്നത്. വനിതാ സെൽ എസ് ഐ ഐ വി ആഷ, എ എസ് ഐമാരായ ജയചന്ദ്രൻ, ആർ ബീന എന്നിവർ ക്ലാസ്സുകളെടുത്തു. അശ്വതി, ആര്യ, ആതിര, ആദിത്യ എന്നിവർ കുട്ടികൾക്കായി സ്വയം പ്രതിരോധ മുറകൾ അഭ്യസിപ്പിച്ചു



