
News
ഉരുകുന്ന വേനലിൽ പറവകൾക്ക് തണ്ണീർകുടം പദ്ധതിയുമായി സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ
ഉരുകുന്ന വേനലിൽ പറവകൾക്ക് തണ്ണീർകുടം പദ്ധതിയുമായി സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ. മനുഷ്യനെപ്പോലെ എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനായി രംഗത്തിറങ്ങണമെന്ന് സന്ദേശമാണ് വിദ്യാർത്ഥികൾ പങ്കുവെക്കുന്നത്. പറവയ്ക്കൊരു തണ്ണീർകുടം പദ്ധതിയുടെ ഭാഗമായി ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്കൂൾ അങ്കണത്തിൽ എസ്.പി.സി.പ്രൊജകട്അഡീഷണൽ ഡിസ്ട്രിക്ട് നോഡൽ ഓഫീസർ,സുരേഷ് കുമാർ , കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ദിപിൻ ജോസഫ് ജോൺ, ആരതി എസ് നായർ, ഡ്രിൽ ഇൻസ്ട്രക്ടർ ഡിജോ പോൾ എന്നിവരുടെ നേതൃത്വത്തിൽ തണ്ണീർകുടം സ്ഥാപിച്ചു. അതോടൊപ്പം എല്ലാ കേഡറ്റുകളും അവരുടെ വീട്ടുവളപ്പിൽ തണ്ണീർകുടം സ്ഥാപിക്കുകയും ചെയ്തു.



