
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍വിലക്കുറവുമായികണ്‍സ്യൂമര്‍ ഫെഡ് സ്‌കൂള്‍ വിപണി സ്റ്റാള്‍
സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമുളള പഠനോപകരണങ്ങള്‍ വിപണിയിലെ വിലയെക്കാൾ, വിലക്കുറവില്‍ പഠനോപകരണം വാങ്ങാന്‍ അവസരമൊരുക്കുകയാണ് എന്റെ കേരളം മേളയിലെ കണ്‍സ്യൂമര്‍ ഫെഡ്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ സ്‌കൂള്‍ വിപണി സ്റ്റാള്‍ ജനശ്രദ്ധ നേടി.
മേളയിലെ സന്ദര്‍ശകര്‍ ഇരട്ടി സന്തോഷത്തിലുമായി. വിലക്കുറവില്‍ സാധനവും വാങ്ങാം, മക്കളോടൊത്ത് കാഴ്ച കണ്ട് യാത്രയും ചെയ്യാം. അതും കയ്യിലൊതുങ്ങുന്ന ബജറ്റില്‍.
ബുക്ക്, ബാഗ്, പേന, പേപ്പര്‍, കുട, സ്‌കെയില്‍, സ്‌കൂള്‍ ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, പെന്‍സില്‍ തുടങ്ങി കുട്ടികള്‍ക്ക് വേണ്ടതെല്ലാം പൊതു വിപണിയെ അപേക്ഷിച്ച് വിലക്കുറവില്‍ ഒരു കുടകീഴില്‍ ലഭ്യമാണെന്നതാണ് സ്റ്റാളിന്റെ പ്രത്യേകത. വമ്പന്‍ വിലക്കുറവിന് പുറമേ ഗുണമേന്മയുള്ള ഉല്‍പ്പന്നവും വിപണിയിലെത്തിച്ച കണ്‍സ്യൂമര്‍ഫെഡ് സ്റ്റാളില്‍ വന്‍തിരക്കാണ്.



