News

എരുമേലിയില്‍ നിന്നും ഇടമുറി വഴി അത്തിക്കയത്തിന് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന് സി.പി.ഐ ആവിശ്യപ്പെട്ടു

റാന്നി ഇടമുറി,തോമ്പിക്കണ്ടം,വലിയപതാല്‍,പൊന്നമ്പാറ പ്രദേശവാസികള്‍ക്ക് പഞ്ചായത്ത് ആസ്ഥാനമായ അത്തിക്കയത്ത് എത്തിച്ചേരുവാന്‍ എരുമേലിയില്‍ നിന്നും ഇടമുറി വഴി അത്തിക്കയത്തിന് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന് സി.പി.ഐ ഇടമുറി ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.നിലവില്‍ രണ്ടു ബസ്സുകള്‍ മാറി കയറിയാലെ പഞ്ചായത്ത് ആസ്ഥാനത്ത് എത്തിച്ചേരുവാന്‍ കഴിയുകയുള്ളു.കൃഷി ഭവന്‍,മൃഗാശുപത്രി,പ്രാഥമികാരോഗ്യ കേന്ദ്രം,സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ എത്തിച്ചേരുവാന്‍ മറ്റു മാര്‍ഗങ്ങള്‍ ആണ് സ്വീകരിക്കുന്നത്.ഇതുവഴി മുന്‍പ് ബസ് സര്‍വ്വീസ് ഉണ്ടായിരുന്നു.ഇത് പുനസ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.മണ്ഡലം ആക്ടിംങ് സെക്രട്ടറി സന്തോഷ് കെ.ചാണ്ടി ഉദ്ഘാടനം ചെയ്തു.വി.ഡി തോമസ് അധ്യക്ഷത വഹിച്ചു.ജില്ലാ കൗണ്‍സിലംഗം എം.വി പ്രസന്നകുമാര്‍,ലോക്കല്‍ സെക്രട്ടറി അനില്‍ അത്തിക്കയം,മണ്ഡലം കമ്മറ്റിയംഗം എം.ശ്രീജിത്ത്,ലോക്കല്‍ കമ്മറ്റിയംഗങ്ങളായ പി.സി എബ്രഹാം,തോമസ് ജോര്‍ജ്,ഉഷാ വിജയന്‍,അനീഷ് ജോസഫ്,പി.ജെ ജോണ്‍,അന്നമ്മ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.സെക്രട്ടറിയായി കെ.ഓ ഭാസ്ക്കരന്‍,അസി.സെക്രട്ടറിയായി വി.ഡി തോമസ് എന്നിവരെ തിരഞ്ഞെടുത്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page