
News
പി. കെ. മന്ത്രിയുടെ കാര്‍ട്ടൂണുകളുടെ സമാഹാരം പുറത്തിറക്കും
കാര്‍ട്ടൂണിസ്റ്റ് പി. കെ. മന്ത്രിയുടെ കാര്‍ട്ടൂണുകളുടെ സമാഹാരം കേരള കാര്‍ട്ടൂണ്‍ അക്കാദമി മാര്‍ച്ച് ആദ്യ വാരം പുറത്തിറക്കും. മരുമകള്‍ അല്ലി സിനിലാലും കുടുംബാംഗങ്ങളും പന്തളം കുളനടയിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ പി കെ മന്ത്രിയുടെ കാര്‍ട്ടൂണുകള്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍പേഴ്സണ്‍ സുധീര്‍ നാഥിന് കൈമാറി. അക്കാദമി സെക്രട്ടറി എ സതീഷ്, വിശിഷ്ടാംഗം ഇ പി പീറ്റര്‍, നിര്‍വാഹക സമിതി അംഗം മോഹന കുമാരന്‍ നായര്‍, ഫാദര്‍ ജോസ് പുനമഠം, അക്കാദമി മുന്‍ സെക്രട്ടറി തോമസ് ആന്റണിയുടെ മകന്‍ ഉല്ലാസ് തോമസ് എന്നിവര്‍ പങ്കെടുത്തു. തോമസ് ആന്റണി ഓര്‍മ പുസ്തകം മകന്‍ ഉല്ലാസ് തോമസ് പി കെ മന്ത്രിയുടെ മരുമകള്‍ അല്ലി സിനിലാലിന് സമ്മാനിച്ചു.



