
ഡ്രൈവര്‍ നിയമനം/സൗജന്യ തൊഴില്‍മേള ജനുവരി 31 ന് /നൈപുണ്യ പരിശീലനം/റേഷന്‍കാര്‍ഡ് തരംമാറ്റത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം/കര്‍ഷകതൊഴിലാളി ക്ഷേമനിധി കുടിശിക ഫെബ്രുവരി രണ്ടുവരെ അടയ്ക്കാം/നവോദയ പരീക്ഷ : അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അവസരം
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനത്തിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെ പരിഗണിക്കും. 90 ദിവസത്തേക്കാണ് നിയമനം. ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജനുവരി 29 രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍. 0468 2322762.
സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് ആരംഭിക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് https://app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കാം. പത്താം ക്ലാസ് പാസായിരിക്കണം. അവസാന തീയതി ജനുവരി 31. തിരുവല്ലയിലെ പൈതൃക് സ്‌കൂള്‍ ഓഫ് യോഗയാണ് പഠനകേന്ദ്രം. ഫോണ്‍ : 8606031784.
ക്വട്ടേഷന്‍
ചിറ്റാര്‍ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികളെ തിരുവനന്തപുരം ജില്ലാ കളക്ടറേറ്റ്, ഐഎസ്ആര്‍ഒ, ആക്കുളം, വിവിധ ഓഫീസുകള്‍ എന്നിവിടങ്ങളിലേക്ക് ഏകദിന പഠനയാത്ര കൊണ്ടുപോകുന്നതിന് വാഹനത്തിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി അഞ്ചിന് രാവിലെ 11 വരെ. ഫോണ്‍ : 04735227703.
സൗജന്യ പരിശീലനം
മല്ലപ്പളളി, അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ എസ് എസ് എല്‍ സി കഴിഞ്ഞ പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത (ഒഇസി) വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം സ്റ്റൈപന്‍ഡ് ലഭിക്കും. ഫോണ്‍ : 8281905525.
നൈപുണ്യ പരിശീലനം
അസാപ്പ് കേരള കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ 18നും 36നും മധ്യേ പ്രായമുള്ള ഒബിസി വിഭാഗക്കാര്‍ക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. ഫോണ്‍ : 9495999688.
സൗജന്യ തൊഴില്‍മേള ജനുവരി 31 ന്
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനുവരി 31ന് സൗജന്യ തൊഴില്‍മേള നടക്കും. പത്ത്, പ്ലസ് ടു, ഡിഗ്രി, പിജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 9495999688.
കോന്നി താലൂക്ക് വികസന സമിതി ഫെബ്രുവരി ഏഴിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി ഏഴിന്് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.
റേഷന്‍കാര്‍ഡ് തരംമാറ്റത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെളള, നീല) പിഎച്ച്എച്ച് വിഭാഗത്തിലേക്ക് (പിങ്ക്) പരിവര്‍ത്തനം ചെയ്യുന്നതിനുളള അപേക്ഷ ഫെബ്രുവരി 13 വരെ അക്ഷയ കേന്ദ്രങ്ങള്‍/ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ മുഖേനെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോണ്‍ : 0468 2222612.
നവോദയ പരീക്ഷ : അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 9,11 ക്ലാസിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ www.navodaya.gov.in വെബ്‌സൈറ്റില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. ഫെബ്രുവരി ഏഴിന് രാവിലെ 10ന് മുമ്പായി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പരീക്ഷയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 9591196535, 04735 294263.
കര്‍ഷകതൊഴിലാളി ക്ഷേമനിധി കുടിശിക ഫെബ്രുവരി രണ്ടുവരെ അടയ്ക്കാം
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശദായ കുടിശികയുളളവര്‍ക്ക് പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കാന്‍ ഫെബ്രുവരി രണ്ടുവരെ അവസരം. 2015 സെപ്റ്റംബര്‍ ഒന്നു മുതല്‍ കുടിശിക വരുത്തിയവര്‍ക്കാണ് ആനുകൂല്യം. കുടിശിക അടയ്ക്കുന്നതിന് ഇനി അവസരം ലഭിക്കില്ല. 60 വയസ് പൂര്‍ത്തിയായ തൊഴിലാളികള്‍ കുടിശിക അടയ്ക്കേണ്ടതില്ല. ആധാര്‍കാര്‍ഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകര്‍പ്പും ഫോട്ടോയും സഹിതം ഓഫീസിലെത്തി കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.
ഡ്രൈവര്‍ നിയമനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലേക്ക് ഡ്രൈവര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നതിന് 18 മുതല്‍ 41 വയസ് വരെ പ്രായമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി നാല്. ഫോണ്‍ : 04734 246031



