
ഐ. എച്ച്. ആര്‍. ഡി ജെറിയാട്രിക് കെയര്‍ ഡിപ്ലോമ കോഴ്‌സ്/സൗജന്യ പരിശീലനം/തീയതി നീട്ടി/ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു/അഭിമുഖം 28ന്
ഐ. എച്ച്. ആര്‍. ഡി ജെറിയാട്രിക് കെയര്‍ ഡിപ്ലോമ കോഴ്‌സ്
ഐ. എച്ച്. ആര്‍. ഡി യില്‍ മെയ് 18-ന് ആരംഭിക്കുന്ന ജെറിയാട്രിക് കെയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു / തത്തുല്യം.
വയോജനങ്ങളെ മാന്യമായി പരിചരിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ ആശുപത്രി പരിശീലനം, വീടുകളിലെ പരിചരണം, പാലിയേറ്റീവ് സേവനം എന്നിവയില്‍ ആവശ്യമായ കഴിവുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കോഴ്‌സാണിത്. അപേക്ഷ നേരിട്ടും www.ihrdadmissions.org വെബ്‌സൈറ്റിലൂടെയും സമര്‍പ്പിക്കാം.
ഓണ്‍ലൈന്‍ അപേക്ഷ മെയ് നാല് വരെയും നേരിട്ട് മെയ് അഞ്ച് വൈകിട്ട് നാല് വരെയും സമര്‍പ്പിക്കാം.
അടൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് -ഫോണ്‍ –04734-224076, 8547005045.
കോന്നി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് -ഫോണ്‍ –0468 2382280, 8547005074.
ഫോണ്‍ : 8547005000.
അഭിമുഖം 28ന്
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുളള തിരുവനന്തപുരം ഡോ. അബേദ്കര്‍ വിദ്യാനികേതന്‍ സിബിഎസ്ഇ സ്‌കൂള്‍, ഞാറനീലി, ജി കാര്‍ത്തികേയന്‍ മെമോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുറ്റിച്ചല്‍ എന്നീ വിദ്യാലയങ്ങളില്‍ പ്രവേശനത്തിനുളള അഭിമുഖം ഏപ്രില്‍ 28 രാവിലെ 10.15 മുതല്‍ 12.30 വരെ റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടക്കും. പട്ടിക വര്‍ഗ വിഭാഗത്തിലുളള കുട്ടികള്‍ക്ക് ഒന്നാം ക്ലാസിലേക്കും ഒഴിവുളള മറ്റ് ക്ലാസുകളിലേക്കും പ്രവേശനം നേടാം. പട്ടികജാതി / മറ്റ് വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുളള അനുപാതത്തില്‍ പ്രവേശനം ലഭിക്കും. രക്ഷിതാക്കള്‍ വിദ്യാര്‍ഥിക്കൊപ്പം അഭിമുഖത്തിന് പങ്കെടുക്കണം .ഫോണ്‍ : 04735 227703.
വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, മറ്റ് പിന്നാക്ക മത-ന്യൂനപക്ഷ വിഭാഗത്തിലുളള 60 വയസില്‍ താഴെ പ്രായമുളള സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍ / പൊതുമേഖല ജീവനക്കാരില്‍ നിന്ന് വിവിധ വായ്പയ്ക്കായി (ഭവന പുനരുദ്ധാരണ വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ ) അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിനും വിവരത്തിനും പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമുളള കോര്‍പറേഷന്റെ ജില്ല ഓഫീസിനെ സമീപിക്കണം. ഫോണ്‍ : 0468 2226111, 2272111.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ് എസ് എല്‍ സി) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314
സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 10 ദിവസത്തെ സൗജന്യ കൂണ്‍ വിത്ത് ഉല്‍പ്പാദനം, കൂണ്‍ വളര്‍ത്തല്‍, മൂല്യ വര്‍ദ്ധിത ഉല്‍പന്ന നിര്‍മാണം എന്നിവ ആരംഭിക്കുന്നു. പ്രായപരിധി 18 – 49. ആധാര്‍, റേഷന്‍ കാര്‍ഡ് , ബാങ്ക് പാസ് ബുക്ക്, രണ്ട് ഫോട്ടോ എന്നിവയുമായി എത്തണം. ഫോണ്‍ : 0468 2270243, 04682992293.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആറ് ദിവസത്തെ സൗജന്യ ചുരിദാര്‍ കട്ടിങ് ആന്‍ഡ ്സ്റ്റിച്ചിങ് വിത്ത് നൈറ്റി കട്ടിങ് ആന്‍ഡ് സ്റ്റിച്ചിംഗ് എന്നിവയുടെ പരിശീലനത്തില്‍ സീറ്റ് ഒഴിവുണ്ട് . ഏപ്രില്‍ 17 രാവിലെ 10 ന് മുമ്പ് എത്തണം. 18 നും 49 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം. ഫോണ്‍: 0468 2270243, 04682992293, 8330010232.
തീയതി നീട്ടി
ആറന്മുള സഹകരണ പരിശീലന കോളജില്‍ ജെ ഡി സി 2026-27 വര്‍ഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന തീയതി ഏപ്രില്‍ 30 വരെ നീട്ടി. scu.kerala.gov.in വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഫോണ്‍ : 9946385533/ 9847747188



