
News
ഐ ഐ ഐ സി യിലെ പരിശീലനങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്
- കൊല്ലം ജില്ലയിലെ ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ പരിശീലനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് റോട്ടറിയുടെ ‘ഉയരെ’ പദ്ധതിപ്രകാരം സ്‌കോളര്‍ഷിപ്പ് ലഭിക്കും. ടെക്‌നിഷ്യന്‍, റെക്കഗ്നിഷന്‍ ഓഫ് പ്രയര്‍ ലേണിംഗ് പരിശീലനങ്ങളിലാണ് നിലവില്‍ ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലയിലുള്ളവര്‍ക്കാണ് പദ്ധതി മുഖേനയുള്ള ആനുകൂല്യത്തിന് അര്‍ഹത. ക്ലാസുകള്‍ ഒക്‌ടോബര്‍ 14 മുതല്‍. ഇ-മെയില്‍: contact@iiic.ac.in ഫോണ്‍ – 8078980000.



