News

വടശേരിക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിനു ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു

വടശേരിക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിനു ഐ.എസ്.ഒ  സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.
ഗുണനിലവാര മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ഫയലുകളുടെ ക്രമീകരണം, മൂന്ന് മിനിറ്റില്‍ വിവരങ്ങളുടെ ലഭ്യത, ധനകാര്യ ഇടപാടുകളുടെ കൃത്യത, എന്‍.എച്ച്.ജി. വിവരങ്ങളുടെ തുടര്‍ച്ചയായ പുതുക്കല്‍, ഓഫിസ് സംവിധാനങ്ങളുടെ കാര്യക്ഷമത, പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണമേന്മ തുടങ്ങിയവയാണ് സര്‍ട്ടിഫിക്കേഷനിലേക്ക് നയിച്ച പ്രധാന ഘടകങ്ങള്‍. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനാണ് ഈ നേട്ടം. കൊല്ലം ശ്രീ കേശവമെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിനേശന്‍ എന്നിവരില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ലേഖ രഘു, മെമ്പര്‍ സെക്രട്ടറി അനീഷ് പ്രഭാകര്‍, അക്കൗണ്ടന്റ് എസ് ശ്രുതി മോള്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റു വാങ്ങി

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page