News

കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് കൈമാറി

പത്തനംതിട്ട എച്ച് ഡി എഫ് സി ബാങ്കിൽ പണം അടയ്ക്കാനെത്തിയ തുമ്പമൺ കിഴക്കേമുറി പടനിലത്ത് പുത്തൻ വീട്ടിൽ ഗീവർഗീസ് ചെറിയാന്, ബാങ്കിന്റെ പരിസരത്തുനിന്നും കളഞ്ഞുകിട്ടിയ 10,000 രൂപ ഉടമസ്ഥനെ കണ്ടെത്തി പോലീസ് തിരികെ ഏൽപ്പിച്ചു. പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ഇന്നലെ ഇദ്ദേഹം പണം കൈമാറിയിരുന്നു. കോട്ടയം കുടമാളൂർ കല്ലംപള്ളിൽ വീട്ടിൽ തോമസിന്റേതാണ് നഷ്ടപ്പെട്ട തുക. കഴിഞ്ഞദിവസം സന്തോഷ് മുക്കിലുള്ള ഇറിഗേഷൻ വകുപ്പിന്റെ ഓഫീസിൽ വന്നപ്പോൾ മുണ്ടിന്റെ മടിക്കുത്തിൽ വച്ചിരുന്ന ഒരുകെട്ട് നോട്ടാണ് നഷ്ടമായത്.
എച്ച് ഡി എഫ് സി ബാങ്കിൽ പണം അടയ്ക്കാനെത്തിയ ഗീവർഗീസ് ചെറിയാന് ഇത് ലഭിക്കുകയായിരുന്നു. തുടർന്ന്, ഇദ്ദേഹം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഈരണ്ട് സ്ഥാപനങ്ങളും ഒരു കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പത്രവാർത്ത കണ്ടാണ് തോമസ് പത്തനംതിട്ട പോലീസിനെ സമീപിച്ചത്. ഇന്ന് സ്റ്റേഷനിൽ വച്ച് പോലീസ് ഇൻസ്‌പെക്ടർ ആർ വി അരുൺ കുമാർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പണം ഉടമസ്ഥന് കൈമാറി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page