
/ടെന്‍ഡര്‍/സീറ്റ് ഒഴിവ്/കണ്‍ട്രോണ്‍ റൂം പ്രവര്‍ത്തിക്കും/ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം/ജില്ലാ റിസോഴ്സ് സെന്റര്‍ പാനല്‍ നിയമനം/ജില്ലാവികസന സമിതി യോഗം മാറ്റി
സീറ്റ് ഒഴിവ്
എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിലെ സീറ്റ് ഒഴിവിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത: എസ്എസ്എല്‍സി. കോഴ്സ് ദൈര്‍ഘ്യം: നാല് മാസം. എസ്സി, എസ്ടി, ഒഇസികാര്ക്ക് ഫീസ് ഇളവ്. വെബ്സൈറ്റ്: www.lbscentre.kerala.gov.in ഫോണ്‍: 9947123177.
കണ്‍ട്രോണ്‍ റൂം പ്രവര്‍ത്തിക്കും
ക്രിസ്മസ് പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് വ്യാജ മദ്യം, മയക്കു മരുന്ന്, ലഹരിപദാര്‍ഥങ്ങളുടെ വിപണനവും വിതരണവുമായി ബന്ധപ്പെട്ട പരാതി അറിയിക്കുന്നതിന് മല്ലപ്പള്ളി താലൂക്ക് ഓഫീസില്‍ കണ്‍ട്രോണ്‍ റൂം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. ഫോണ്‍: 0469 2682293.
അപേക്ഷിക്കാം
കോന്നി എലിമുളളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2026 ജനുവരിയില്‍ ആരംഭിക്കുന്ന പിജിഡിസിഎ (ഒരു വര്‍ഷം), ഡിസിഎ (ആറുമാസം), ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഒരു വര്‍ഷം) സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (ഒരു സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്‍ഡ് സെക്യൂരിറ്റി (രണ്ടു സെമസ്റ്റര്‍) എന്നീ കോഴ്സിലേക്ക് അപേക്ഷിക്കാം. എസ് സി /എസ് ടി /ഒഇസി വിഭാഗക്കാര്‍ക്ക് ഫീസ് ഇളവ്. ഫോണ്‍: 9645127298, 8547005074.
ടെന്‍ഡര്‍
റാന്നി എംസിസിഎം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആര്‍എസ്ബിവൈ/ ജെഎസ്എസ്കെ/ ആര്‍ബിഎസ്കെ /എകെ/ ട്രൈബല്‍/ മെഡിസെപ്പ് പദ്ധതികളില്‍പെട്ട രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ 2026 മാര്‍ച്ച് 31 വരെ ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 30. ഫോണ്‍ : 9188522990.
ടെന്‍ഡര്‍
റാന്നി എം സി സി എം താലൂക്ക് ആശുപത്രിയില്‍ കാസ്പ്/ ജെഎസ്എസ്കെ/ആര്‍ബിഎസ്കെ/എകെ/ ട്രൈബല്‍ /മെഡിസെപ് പദ്ധതികളില്‍പെട്ട രോഗികള്‍ക്ക് സര്‍ജിക്കല്‍ ഇംപ്ലാന്റുകളും അനുബന്ധ ഘടകങ്ങളും ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 27 രാവിലെ 11. ഫോണ്‍ : 9188522990.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ( കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ) തസ്തികയിലെ ഒരു ഒഴിവിലേക്ക് ഓപ്പണ്‍ വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു.
യോഗ്യത : കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ എന്‍ റ്റി സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ എ സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും
അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് /കമ്പ്യൂട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും അല്ലെങ്കില്‍ യുജിസി അംഗീകാരമുളള സര്‍വകലാശാലയില്‍ നിന്നുളള പിജിഡിസിഎ/ എന്‍ഐഇഎല്‍ഐടി എ ലെവലും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും / കമ്പ്യൂട്ടര്‍ സയന്‍സ് / കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എഞ്ചിനീയറിംഗില്‍ ബിരുദവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയില്‍ പോസ്റ്റ് ഗ്രാജുവേഷന്. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി ഡിസംബര്‍ 29 രാവിലെ 10 ന് ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജാരാകണം. ഫോണ്‍ : 0468 2258710.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ( ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ് ) തസ്തികയിലെ ഒരു ഒഴിവിലേക്ക് ഇ ഡബ്ല്യൂ എസ് വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. ഇവരുടെ അഭാവത്തില്‍ പിഎസ് സി റൊട്ടേഷന്‍ ചാര്‍ട്ടിലെ അടുത്ത വിഭാഗമായ ഒബിസി (വിളക്കിത്തല നായര്‍, വെളുത്തേടത്ത് നായര്‍, വീരശൈവ, വാണിയന്‍, ഗണിക, ചെട്ടി) വിഭാഗക്കാരെ പരിഗണിക്കും.
യോഗ്യത : ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ എന്‍ റ്റി സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ എ സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് /കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ /ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും അല്ലെങ്കില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് / കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ എന്‍ഐഇഎല്‍ഐടി എ ലെവല്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് /ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ / ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എഞ്ചിനീയറിംഗില്‍ ബിരുദവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ഇലക്ട്രോണിക്സ് എന്നിവയില്‍ പോസ്റ്റ് ഗ്രാജുവേഷന്. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഇ ഡബ്ല്യൂ എസ് സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി ഡിസംബര്‍ 30 രാവിലെ 10 ന് ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജാരാകണം. ഫോണ്‍ : 0468 2258710.
ജില്ലാ വികസന സമിതി യോഗം മാറ്റി
ജില്ലയില്‍ ഗ്രാമ/ ബ്ലോക്ക് /ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്/ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഡിസംബര്‍ 27ലെ ജില്ലാ വികസന സമിതി യോഗം മാറ്റിയതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
ജില്ലാ റിസോഴ്സ് സെന്റര്‍ പാനല്‍ നിയമനം
ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒ.ആര്.സി (ഔവര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍) പദ്ധതിയുടെ ഭാഗമായ ജില്ലാ റിസോഴ്സ് സെന്റര്‍ വിദഗ്ദ്ധരുടെ പാനലിലേക്ക് നിയമനം നടത്തുന്നു. തസ്തികയും യോഗ്യതയും
സൈക്കാട്രിസ്റ്റ് – എം.ബി.ബി.എസ്, എം.ഡി (സൈക്കാട്രി) കുട്ടികളുടെ മേഖലയില്‍ പ്രവൃത്തിപരിചയം.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് – എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി, കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയം.
സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍- സ്പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി.എഡ്/സ്പെഷ്യല്‍ എഡ്യൂക്കേഷനില്‍ രണ്ടു വര്‍ഷ ഡിപ്ലോമ, ഭിന്ന ശേഷികുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയം.
ഫാമിലി കൗണ്‍സിലര്‍ – സൈക്കോളജി /എം.എസ്.ഡബ്ല്യു ബിരുദാനന്തബിരുദം ഫാമിലി കൗണ്‍സിലിങ്ങില്‍ മുന്‍പരിചയം.
കരിയര്‍ കണ്‍സള്‍ട്ടന്റ്-കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം/ സൈക്കോളജി കരിയര്‍ കൗണ്‍സിലിംഗ് ഡിപ്ലോമ.
ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്/സ്പീച് തെറാപ്പിസ്റ്റ്-റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച സ്പീച്ച് ആന്‍ഡ് ഹിയറിങ് സയന്‍സില്‍ ബിരുദം.
കുട്ടികളുടെ മേഖലയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ജനനതീയതി, യോഗ്യത, പ്രവൃത്തി പരിചയം, താമസസ്ഥലം തെളിയിക്കുന്ന രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്, ആറന്മുള, പത്തനംതിട്ട-689533 വിലാസത്തില്‍ ഡിസംബര്‍ 26 വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9656027056.



