News

ഫിഷറീസ് വകുപ്പിലെ നാല് ഉദ്യോഗസ്ഥർ 25,07,500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ വിധി

മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്‌തതിലെ വൻക്രമക്കേടിന്‍റെ പേരില്‍
ഫിഷറീസ് വകുപ്പിലെ നാല്  ഉദ്യോഗസ്ഥർ
25,07,500  രൂപ നഷ്ടപരിഹാരം നല്‍കാന്‍ പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ വിധി. പത്തനംതിട്ട ഇലന്തൂർ  പ്ലാംകൂട്ടത്തിൽ എബി പി. മാത്യു കമ്മീഷനിൽ നല്‍കിയ കേസിലാണ് വിധി ഉണ്ടായത്. ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ തിരുവനന്തപുരം, സ്പെഷ്യൽ ഓഫീസർ കം ജോയിന്റ് സെക്രട്ടറി, അക്വാ കൾച്ചർ & ജെഎംകെ, തിരുവനന്തപുരം,അസി.ഡയറക്ടര്‍ പന്നിവേലിച്ചിറ,കോഴഞ്ചേരി, പ്രോജക്ട് കോർഡിനേറ്റർ, ഫിഷറീസ് വകുപ്പ്, പത്തമതിട്ട എന്നിവർക്കെതിരെയാണ് കമ്മീഷൻ വിധി പ്രസ്‌താവിച്ചത്. ഹർജികക്ഷി ഫിഷറീസ് വകുപ്പിൻ്റെ ബ്ലൂ റവല്യൂഷൻ 2017-2018 എന്ന പ്രൊജക്റ്റിന്റെ ഭാഗമായ മത്സ്യ കൃഷി ചെയ്യുന്ന പദ്ധതിയുടെ ഗുണഭോക്താവാണ് പരാതിക്കാരന്‍. ഇതിൻ്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്‍റെ തീരുമാനത്തിനു വിധേയമായി ഒരേക്കർ സ്ഥലത്ത് കുളം ഉൾപ്പെടെയുളള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.തുടര്‍ന്ന്  പന്നിവേലിച്ചിറയിലുളള ഓഫീസിൽ നിന്നും  7200 മീൻ കുഞ്ഞുങ്ങളെ സബ്‌സിഡി നിരക്കിലും തുടർന്ന് 6,800 മത്സ്യകുഞ്ഞുങ്ങളെ യഥാർത്ഥ വിലകൊടുത്തും  വാങ്ങി നിക്ഷേപിച്ചു. വലിയ തൂക്കം വെയ്ക്കുന്ന ഗിഫ്റ്റ് തിലോഫിയ മത്സ്യകുഞ്ഞുങ്ങളാണെന്നു പറഞ്ഞാണ് വകുപ്പ്  ഉദ്യോഗസ്ഥർ  മത്സ്യകുഞ്ഞുങ്ങളെ കൊടുത്തത്. 5 മാസം ആകുമ്പോഴേക്കും ഒരു കുഞ്ഞിന് 500 ഗ്രാം തൂക്കം വെക്കും എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ആദ്യ വർഷത്തെ വിളവെടുപ്പിനുതന്നെ 14000 മത്സ്യകുഞ്ഞുങ്ങൾ 500 ഗ്രാം വെച്ച് 7000 കിലോ തൂക്കം ഉണ്ടാകുമെന്നും ഏകദേശം 11 ലക്ഷം  രൂപ അതിൽ നിന്നും  ലഭിക്കുമെന്നാണ് കണക്കുകൂട്ടിയത്.
എന്നാൽ മത്സ്യകുഞ്ഞുങ്ങൾ മൂന്നു മാസം കഴിഞ്ഞിട്ടും വളർച്ച ഉണ്ടാ കാത്തതു കൊണ്ട് പരിശോധിച്ചപ്പോൾ ഈ കുഞ്ഞുങ്ങൾ സാധാരണ തിലോപ്പിയ കുഞ്ഞുങ്ങളാണെന്നും 500 ഗ്രാം തൂക്കം വെക്കുന്ന കുഞ്ഞുങ്ങൾ അല്ലായെന്നും മനസ്സിലാകുകയായിരുന്നു. തുടർച്ചയായി വിളവെടുപ്പ് നടത്താൻ കഴിയുന്ന കൃഷിയാണ് മത്സ്യകൃഷി. ഉദ്യോഗസ്ഥരുടെ ഈ പ്രവർത്തിക്ക് എതിരെയാണ്  കമ്മീഷനിൽ കേസ് നല്‍കിയത്.
രണ്ടു കൂട്ടരും ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പരാതി  ന്യായമാണെന്ന് കമ്മീഷന് ബോദ്ധ്യപ്പെടുകയുണ്ടായി. ഗിഫ്റ്റ് തിലോപ്പിയ കുഞ്ഞുങ്ങൾ ഈ സമയത്ത് കിട്ടാനില്ലായിരുന്നുവെന്നും സാധാരണ കുഞ്ഞുങ്ങളെയാണ് കൊടുത്തതെന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിക്കുകയുണ്ടായി. എന്നാൽ സാധാരണ മത്സ്യകുഞ്ഞു ങ്ങളെ കൊടുത്തത് ഹർജികക്ഷിയെ ബോദ്ധ്യപ്പെടുത്തിയിട്ടാണെന്ന് ഉദ്യോഗ സ്ഥൻമാർ  പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഒരേക്കർ സ്ഥലത്ത് മത്സ്യകുഞ്ഞുങ്ങളെ വളർത്താൻ കുളം നിർമ്മിക്കുകയും മത്സ്യകുഞ്ഞുങ്ങളെ സബ്‌സിഡിയിനത്തിലും മുഴുവൻ വിലയും നൽകി വാങ്ങിയതിനാലും എബിക്ക് ഭാരിച്ച സാമ്പത്തിക ബാദ്ധ്യതയുണ്ടായി. എന്നാൽ പ്രതീക്ഷിച്ച ആദായം കിട്ടിയതുമില്ല. നല്ല ആദായം കിട്ടുന്ന മത്സ്യകുഞ്ഞുങ്ങളെ കൊടുക്കാതെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്‌ചയാണ് ഉണ്ടായതെന്ന് കമ്മീഷൻ കണ്ടെത്തുകയാണുണ്ടായത്.
അതിനാൽ മത്സ്യകുഞ്ഞുങ്ങളുടെ വിളവെടുപ്പുമായുണ്ടായ നഷ്ടത്തിന് 21,87,500 രൂപയും നഷ്ടപരിഹാരമായി 3,00,000 രൂപയും 20,000 രൂപ കോടതി ചിലവും ചേർത്ത് 25,07,500 രൂപ എബിക്ക് നല്‍കാന്‍ കൊടുക്കാൻ കമ്മീഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധിച്ചത്.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page