News

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പെയിന്റിംഗ് മത്സരം/മെഡിക്കല്‍ ഓഫീസര്‍ നിയമനം/പ്രവേശനം ആരംഭിച്ചു/വെറ്ററിനറി സര്‍ജന്‍ നിയമനം/സഹായ ഉപകരണ വിതരണം

ജല മോഷണം: വാട്ടര്‍ അതോറിറ്റിയെ വിവരം അറിയിക്കാം

ജല മോഷണം: വാട്ടര്‍ അതോറിറ്റിയെ വിവരം അറിയിക്കാം

ജലമോഷണം, ജലചൂഷണം എന്നിവ തടയുന്നതിന്റെ ഭാഗമായി കേരളവാട്ടര്‍ അതോറിറ്റി ആന്റി തെഫ്റ്റ്
സ്‌ക്വാഡ് രൂപീകരിച്ചു. അനധികൃത ജലമോഷണം, മീറ്റര്‍ഘടിപ്പിക്കാതെ ലൈനില്‍നിന്ന് നേരിട്ട് വെളളം ഉപയോഗിക്കുക, മീറ്റര്‍ അനുമതി ഇല്ലാതെ മാറ്റി സ്ഥാപിക്കുകയോ തിരിച്ച് സ്ഥാപിക്കുകയോ ചെയ്യുക, മോട്ടറോ ഹോസോ ഉപയോഗിച്ച് ലൈനില്‍ നിന്ന് വെള്ളം ഉപയോഗിക്കുക, പൊതുടാപ്പില്‍നിന്ന് വെളളം ദുരുപയോഗം ചെയ്യുക എന്നിവ കേരള വാട്ടര്‍ സപ്ലൈ ആന്റ് സ്വീവറേജ് ആക്ട് പ്രകാരം കുറ്റകരമാണ്. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ക്രിമിനല്‍ കേസെടുത്ത് ശിക്ഷാ നടപടി സ്വീകരിക്കും. ജലമോഷണമോ ജലചൂഷണമോ കണ്ടെത്തിയാല്‍ പൊതുജനങ്ങള്‍ക്ക് 1916 എന്ന ടോള്‍ ഫ്രീ  നമ്പറില്‍ വിളിക്കുകയോ kwa.thiruvalla@gmail.comkwaptadivision@gmail.com വിലാസത്തില്‍ അറിയിക്കുകയോ ചെയ്യാം.  വിവരം നല്‍കുന്നവരുടെ പേര് വിവരം വെളിപ്പെടുത്തുകയില്ലയെന്നും വാട്ടര്‍ അതോറിറ്റി ജില്ലാ കാര്യാലയം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു.

വെറ്ററിനറി സര്‍ജന്‍ നിയമനം
മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തന സജ്ജമാക്കുന്നതിന് വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ദിവസവേതന അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നു. വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്കുള്ള അഭിമുഖം ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജനുവരി 20 ന് പകല്‍   12.30 ന് നടക്കും. യോഗ്യത:  ബിവിഎസ് സി ആന്‍ഡ് എഎച്ച്,  കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഫോണ്‍ :04682322762.

ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ ടി ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്ലസ്ടു, ബിരുദം യോഗ്യതയുളളവര്‍ക്ക് ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ആരംഭിച്ചു. ഫോണ്‍: 7907853246.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

മല്ലപ്പളളി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എംബിബിഎസ് ബിരുദവും ടിസിഎംസി രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. യോഗ്യരായവര്‍ ജനുവരി 28 ന് രാവിലെ 10.30 ന് മുമ്പ് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം.  ഉയര്‍ന്ന പ്രായപരിധി  2026 ജനുവരി ഒന്നിന് 45 വയസ്.  ഫോണ്‍ : 0469 2683084.

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മെന്‍സ്ട്രുവല്‍ കപ്പും ഇന്‍സിനറേറ്ററും വിതരണം ചെയ്യുന്നു

പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ മെന്‍സ്ട്രുവല്‍ കപ്പും നാപ്കിന്‍ സംസ്‌കരണത്തിനുള്ള ഇന്‍സിനറേറ്ററും വിതരണം ചെയ്യുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 20 ന് ഉച്ചയ്ക്ക് രണ്ടിന് കൊല്ലം വെളിയം ഗ്രാമപഞ്ചായത്തിലെ മുട്ടറ ഗവ. ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി അധ്യക്ഷയാകും.
ആര്‍ത്തവ ശുചിത്വ ഉത്പന്നങ്ങളുടെ പ്രചാരണവും ആര്‍ത്തവ ആരോഗ്യവും സംബന്ധിച്ച ബോധവല്‍ക്കരണവും പദ്ധതി ലക്ഷ്യമിടുന്നു. 2025-26 സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ തുക ഉപയോഗിച്ച് എച്ച്.എല്‍.എല്‍. ലൈഫ് കെയറുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആര്‍ത്തവകാല ഉപയോഗ ശേഷമുള്ള സാനിറ്ററി നാപ്കിനുകളുടെ ശാസ്ത്രീയ സംസ്‌കരണത്തിന് വിദ്യാര്‍ഥിനികള്‍ കൂടുതലുള്ള സ്‌കൂളുകളിലും കോളേജുകളിലുമായി 322 ഇടങ്ങളില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കും. തെരഞ്ഞെടുത്ത സ്‌കൂളുകളിലും കോളേജുകളിലും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലുമായി 1.69 ലക്ഷം മെന്‍സ്ട്രുവല്‍ കപ്പുകള്‍ പദ്ധതിയിലൂടെ വിതരണം ചെയ്യും. സ്‌കൂളുകളിലും കോളേജുകളിലും മതിയായ ആര്‍ത്തവ ശുചിത്വ സംവിധാനങ്ങള്‍ സജ്ജമാക്കുക, പരിസ്ഥിതി സൗഹൃദ ആര്‍ത്തവ ശുചിത്വ ഉപകരണങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതി ഗുണഭോക്താക്കള്‍ക്കായി ക്ലാസും ശില്‍പശാലയും സംഘടിപ്പിക്കും.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പെയിന്റിംഗ് മത്സരം

ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി  മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ജില്ലാ ഓഫീസ് ജനുവരി 24 രാവിലെ 10ന് പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക്  പെയിന്റിംഗ് (വാട്ടര്‍ കളര്‍) മത്സരം  നടത്തും. ജനുവരി 22 വൈകിട്ട് അഞ്ചിന് മുമ്പായി രജിസ്റ്റര്‍ ചെയ്യാം.  ഒരു സ്‌കൂളില്‍ നിന്നും പരമാവധി രണ്ട് പേര്‍ക്ക് പങ്കെടുക്കാം. മണ്ണ്, പ്രകൃതി, പരിസ്ഥിതി എന്നിവയോടനുബന്ധിച്ച വിഷയങ്ങളിലാണ് മത്സരം. സ്‌കൂളിന്റെ  പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രവും കരുതണം. ഫോണ്‍ : 0468 2323105, 9495117874.  ഇ-മെയില്‍ : soilsurveypta@gmail.com

സഹായ ഉപകരണ വിതരണം

കോന്നി താലൂക്ക് ആശുപത്രി കോന്നി  ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ രജിസ്റ്റേര്‍ഡ് പാലിയേറ്റീവ് യൂണിറ്റുകളില്‍ നിന്ന് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 28. രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, രോഗികളുടെ വിവരങ്ങളും ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റും സഹിതം കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ടിന് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2243469.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page