News

സ്‌പോട്ട് അഡ്മിഷന്‍/ക്വട്ടേഷന്‍/ഉജ്ജ്വലബാല്യം പുരസ്‌കാരം/ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക ജനറല്‍ ബോഡി ആഗസ്റ്റ് എട്ടിന്/കലക്ടറേറ്റില്‍ ഓണം ഖാദിമേള ഓഗസ്റ്റ് 6 ന്

ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക ജനറല്‍ ബോഡി ആഗസ്റ്റ് എട്ടിന്

ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു.

ഉജ്ജ്വലബാല്യം പുരസ്‌കാരം

വനിതാ ശിശു വികസന വകുപ്പ് ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം തുടങ്ങിയ മേഖലയില്‍ മികവാര്‍ന്ന കഴിവ് തെളിയിച്ച ആറിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് (ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ ) അവസരം.  6-11 വയസ,് 12-18 വയസ് എന്നീ വിഭാഗങ്ങളില്‍ തിരിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 2024 ജനുവരി ഒന്നു മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യമാണ് പരിഗണിക്കുന്നത്. അവസാന തീയതി ഓഗസ്റ്റ് 30. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് , മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി , ആറന്‍മുള 689533 വിലാസത്തില്‍ നിന്നും അപേക്ഷ  ലഭിക്കും. ഫോണ്‍ :0468 2319998.

സ്‌പോട്ട് അഡ്മിഷന്‍

അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്  കോളജിലെ പോളിമെര്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ ബ്രാഞ്ചുകളിലേക്ക് ഓഗസ്റ്റ് ഏഴിന്  സ്‌പോട്ട് അഡ്മിഷന്‍ നടക്കും. രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്കും പുതിയ അപേക്ഷകര്‍ക്കും പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍ : 04734 231776.
വെബ്സൈറ്റ് : www.polyadmission.org.

ക്വട്ടേഷന്‍

 കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (സിഎഫ്ആര്‍ഡി) കീഴിലുളള എഫ്.ക്യു.എം.എല്‍, സി.എഫ്.റ്റി.കെ, ഓഫീസ് എന്നിവിടങ്ങളിലെ ഉപയോഗശൂന്യമായ സാധനങ്ങള്‍ സ്‌ക്രാപ്പിന് കൊടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് ഏഴ്. ഫോണ്‍ : 8281486120.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page