
ജവഹർ നവോദയ വിദ്യാലയത്തിൽ ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ വിദ്യാലയ മാഗസിൻ പ്രകാശിപ്പിച്ചു
റാന്നി വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ വിദ്യാലയ മാഗസിൻ പ്രകാശിപ്പിച്ചു.പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ അധികാരമേൽക്കൽ ചടങ്ങ് നടന്നു മുഖ്യാതിഥിയായിരുന്ന ജില്ലാ കളക്ടർ വിദ്യാർഥികളുമായി സംവദിക്കുകയും സിവിൽ സർവീസിന് തയ്യാറെടുക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും നല്ലൊരു ഭാവി പടുത്തുയർത്താനുള്ള ഉപദേശങ്ങളും പ്രചോദനവുമായി വിദ്യാർത്ഥികളോടൊപ്പം ചേർന്നു.
വിദ്യാലയ മാനേജ്മെന്റ് കമ്മിറ്റി മീറ്റിങ്ങിൽ സ്കൂൾ ചെയർമാനായ കളക്ടറോപ്പം നവോദയ പ്രിൻസിപ്പൽ വി സുധീർ, വെച്ചൂച്ചിറ കോളനി ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ലേഖ തോബിയാസ്, കോളനി ജിഎച്ച്എസ് പ്രിൻസിപ്പൽ ബീന ജി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, പി ഡബ്ല്യു ഡി ചീഫ് എൻജിനീയർ എന്നിവരുടെ പ്രതിനിധികൾ, അധ്യാപികമാരായ തങ്കമണിഎം, രശ്മി കെ എൽ, രക്ഷാകർതൃ പ്രതിനിധികളായ രമ്യ സന്തോഷ് പ്രദീപ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു
.



