News

ശബരിമല : മകരവിളക്കുത്സവകാലത്തിന് തുടക്കമായി, പോലീസിന്റെ അഞ്ചാമത്തെ ബാച്ച് ചുമതലയേറ്റു

മകരവിളക്ക് ഉത്സവകാലത്തിനായി ശബരിമല നടതുറന്നു, ഡ്യൂട്ടിക്കായി പോലീസിന്റെ അഞ്ചാം ബാച്ച് ഇന്ന് രാവിലെ ചുമതലയേറ്റു. രാവിലെ സന്നിധാനത്ത് നടന്ന ചടങ്ങിൽ പുതിയ സ്പെഷ്യൽ ഓഫീസർ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ് പി എസ് മധുസൂദനൻ പോലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി വിവരങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ നൽകി. ജോയിന്റ് എസ് ഓ ചേർത്തല എ എസ് പി ഹരീഷ് ജെയിൻ, അസിസ്റ്റന്റ് എസ് ഓ കണ്ണൂർ റൂറൽ അഡിഷണൽ എസ് പി എം പി വിനോദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മുഴുവൻ ഭക്തർക്കും അടുത്ത ഒരു വർഷത്തേക്ക് അയ്യപ്പരൂപം മനസ്സിൽ നിറഞ്ഞുനിൽക്കത്തക്കവിധം ദർശനം സാധ്യമാക്കി അവർ തിരിച്ചുപോകുന്ന സ്ഥിതിയുണ്ടാക്കുക എന്നതാവണം ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ കടമയെന്ന് എസ് ഓ ഓർമിപ്പിച്ചു. സന്നിധാനവുമായി ബന്ധപ്പെട്ട എല്ലായിടങ്ങളെയും പറ്റിയും ഡ്യൂട്ടിയുടെ സ്വഭാവം സംബന്ധിച്ചും ഡ്യൂട്ടിയിലുള്ളവർക്ക് ശരിയായ ബോധ്യം ഉണ്ടാവണമെന്നും,പോലീസിനെപ്പറ്റി പരാതികളില്ലാതെ തീർഥാടനകാലം പൂർണമാകുന്നത് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ് പി മാർ, 10 ഡി വൈ എസ് പി മാർ, 33 പോലീസ് ഇൻസ്‌പെക്ടർമാർ, 96 എസ് ഐ / എ എസ് ഐമാർ എന്നിങ്ങനെ
പമ്പയിൽ പുതിയ എസ് ഓ ആയി ജോസി ചെറിയാനും, എ എസ് ഓ യായി ബി എസ് സജിമോനും ചുമതലയേറ്റു. നിലക്കലിൽ ബിജി ജോർജ്ജ് ആണ് പുതിയ എസ് ഓ. അഞ്ജലി ഭാവന ജെ എസ് ഓയും, എം ആർ കൃഷ്ണൻ (സീനിയർ ) എ എസ് ഓ ആയും ചുമതല ഏറ്റെടുത്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page