News

റാന്നിയുടെ കാൽ നൂറ്റാണ്ടത്തെ എംഎൽഎ രാജുഏബ്രാഹാം പത്തനംതിട്ട ജില്ലയുടെ യുടെ സി.പിഐ.എം.സെക്രട്ടറിയായി

  1. 25 വർഷം റാന്നിയുടെ എംഎൽഎയായിരുന്ന സ. രാജു എബ്രഹാം സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ് . മുമ്പ് റാന്നിയിൽ ഉണ്ടായിരുന്ന എംഎൽഎമാരിൽ നിന്നും വ്യത്യസ്തനായി ആരോടും കയർക്കാതെ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ലാളിത്യത്തിന്റെയും ഇടപെടൽ കൊണ്ട് അദ്ദേഹം ജനകീയ എംഎൽഎ ആയി . തുടർന്ന് എംഎൽഎ അല്ലാതായപ്പോഴും പൊതുകാര്യങ്ങൾക്കും നാട്ടുകാരുടെ ആവശ്യങ്ങൾക്കും വേണ്ടി അദ്ദേഹം രാപകൽ നിലകൊണ്ടു.
    1961 ജൂൺ 30 ന് അങ്ങാടി കണ്ടനാട്ട് അധ്യാപകരായ കെ എസ് ഏബ്രഹാമിൻ്റേയും അച്ചുവമ്മയുടെയും മകനായാണ് ജനനം. ഇടതുപക്ഷ ചായ്വ് ഉള്ള കുടുംബത്തിൽ അടിയന്തരാവസ്ഥക്കാലത്ത് സ ഇ കെ നായനാർ ഒളിവിൽ താമസിച്ച ചരിത്രവും ഉണ്ട്. എസ്എഫ്ഐ പ്രവർത്തകനായാണ് രാജു എബ്രഹാമിന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം. കെഎസ് സിക്ക് കരുത്തുള്ള കാലഘട്ടത്തിൽ റാന്നി എം എസ് ഹൈസ്കൂളിൽ സ എസ്എഫ്ഐക്ക് വേരോട്ടം ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.തുടർന്ന് റാന്നി സെൻറ് തോമസ് കോളജിലായിരുന്നു പ്രീഡിഗ്രി തേർഡ് ഗ്രൂപ്പിൽ ചേർന്നത്. എസ്എഫ്ഐ പത്തനംതിട്ട താലൂക്ക് കമ്മിറ്റി അംഗമായി. കെഎസ്‌യു – കെഎസ് സ് കോട്ടയായിരുന്ന റാന്നി സെൻറ് തോമസ് കോളേജിൽ 1979 ൽ രാജു ഏബ്രഹാമിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥി ജനത എസ്എഫ്ഐ പാനൽ രൂപീകരിക്കുകയും ചരിത്രത്തിൽ ആദ്യമായി കെഎസ്‌യു -കെ എസ് സി ഇതര പാനൽ കോളേജ് യൂണിയൻ പിടിച്ചെടുക്കുകയും ചെയ്തു. രാജു എബ്രഹാം ബി എഎക്കണോമിക്സ് വിദ്യാർത്ഥി ആയിരിക്കുമ്പോൾ ചരിത്രത്തിലാദ്യമായി എസ്എഫ്ഐ റാന്നി സെൻറ് തോമസ് കോളേജ് യൂണിയൻ തൂത്തുവാരികയും രാജു എബ്രഹാം ചെയർമാൻ ആവുകയും ചെയ്തു. 1981 കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി. 1982 ൽഎസ്എഫ്ഐ പത്തനംതിട്ട താലൂക്ക് കമ്മിറ്റി പ്രസിഡൻ്റായി. തുടർന്ന് പത്തനംതിട്ട ജില്ല രൂപീകരിച്ചപ്പോൾ ദേശാഭിമാനിയുടെ പത്തനംതിട്ട ജില്ലാ ലേഖകനായി ചുമതലയേറ്റു. ജില്ലാ രൂപീകരണത്തോടെ സിപിഐഎമ്മിന്റെ റാന്നി താലൂക്ക് കമ്മിറ്റി അംഗവുമായി. 1994 സിപിഐഎം റാന്നി താലൂക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായി . 1996 നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ റാന്നിയിൽ ചരിത്രത്തിലാദ്യമായി സിപിഐഎമ്മിന്റെ എംഎൽഎയായി വിജയിച്ചു.
    സഞ്ചാരയോഗ്യമായ ഗ്രാമീണ റോഡുകളോ പകുതി പോലും വീടുകൾക്ക് വൈദ്യുതിയോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ നിന്നും റാന്നിയെ ആധുനിക റാന്നിയായി കൈപിടിച്ചുയർത്തിയത് രാജു എബ്രഹാം ആണ്.ഇന്ന് വൈദ്യുതിയില്ലാത്ത വീടുകളില്ല എല്ലാ റോഡുകളും ബിഎംബിസി നിലവാരത്തിൽ സഞ്ചാരയോഗ്യമായി . റാന്നി പാലം തകർന്നു വീണപ്പോൾ താൽക്കാലികമായി ബെയ്ലി പാലം കൊണ്ടുവന്നതും ഒരു വർഷം കൊണ്ട് പുതിയ പാലം നിർമ്മിച്ചതും രാജുവിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടായിരുന്നു. പമ്പാ ആക്ഷൻ പ്ലാനും ശബരിമല മാസ്റ്റർ പ്ലാനും രാജു എബ്രഹാമിന്റെ പ്രധാന പദ്ധതികൾ ആയിരുന്നു.
    2018ലെ മഹാപ്രളയകാലത്തും റാന്നിക്കാരുടെ രക്ഷകനായി നിന്നത് രാജു എബ്രഹാമാണ്. പ്രളയത്തിൽ ആദ്യം മുങ്ങിയത് റാന്നി ടൗൺ ആണ്. ഫയർഫോഴ്സിന്റെ ഡിങ്കിയിൽ കനത്ത മഴയ അവഗണിച്ച് 18 മണിക്കൂർ നീണ്ട തുടർച്ചയായ രക്ഷാപ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. തുടർന്ന് ചെളി കേറി മൂടിയ റാന്നിയെ പൂർവസ്ഥിതിയിൽ ആക്കാനും രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും ആളുകൾക്ക് സഹായം എത്തിക്കുന്നതിനും നടത്തിയ നേതൃത്വപരമായ ഇടപെടൽ എക്കാലത്തും റാന്നിക്കാർ ഓർമ്മിക്കും.
    കോവിഡിന്റെ രണ്ടാം വരവ് ആദ്യമായി റിപ്പോർട്ട് ചെയ്തത് റാന്നിയിലായിരുന്നു. രോഗബാധിതരായ വൃദ്ധ ദമ്പതികളെ ആശുപത്രിയിലാക്കുന്നതിനും ഐത്തല പ്രദേശത്തെ ഇന്ത്യയിൽ ആദ്യമായി ലോക് ഡൗൺ കൊണ്ടുവരുന്നതിനും രോഗബാധിതർ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിലും ഇതുവഴി രോഗ വ്യാപനം തടയുന്നതിനും രാജു എബ്രഹാം നേതൃത്വപരമായ പങ്കുവഹിച്ചു. ലോക്ക്ഡൗണിൽ വീടുകളിൽ ഇരുന്നവർക്ക് സൗജന്യമായി ഭക്ഷ്യ കിറ്റുകളും മരുന്നുകളും എത്തിക്കുന്നതിനും രോഗബാധിതരായ കുട്ടികളെ സ്കൂളിൽ എത്തിച്ച്പരീക്ഷ എഴുതുന്നതിനും അദ്ദേഹം ചെയർമാനായ മാർ ക്രിസോസ്റ്റം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വഴി നേതൃത്വം നൽകി.
    നിലവിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ആണ്. റാന്നി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനിയുടെ പ്രസിഡന്റ് ആണ്. ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ
    റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ടീന എബ്രഹാം ആണ് ഭാര്യ ‘മക്കൾ റെഹാൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥി), റെബേക്ക (മെഡിക്കൽ വിദ്യാർത്ഥിനി ) , ഹെൻട്രി ( ബിബി എ വിത്ത് എൽ എൽ ബി വിദ്യാർത്ഥി )

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page