News

കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ നിയമനം/ കെടെറ്റ്  രജിസ്റ്റര്‍ ചെയ്യണം/ടെന്‍ഡര്‍/മാറ്റിവച്ചുമസ്റ്ററിംഗ്/അപേക്ഷ ക്ഷണിച്ചു/സ്‌പോട് അഡ്മിഷന്‍/ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്/അഭിമുഖം/റാങ്ക് പട്ടിക

.

കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ നിയമനം

കുടുംബശ്രീ ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കായി ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ജില്ലയില്‍ സ്ഥിര താമസക്കാരായ ബിരുദാനന്തര ബിരുദമുള്ള കുടുംബശ്രീ/ ഓക്സിലറി/ കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35. പ്രതിമാസം ഓണറേറിയം 20,000 രൂപ. അവസാന തീയതി മാര്‍ച്ച് ഏഴ് വൈകിട്ട് അഞ്ച്.  അപേക്ഷ ഫോറം www.kudumbashree.org  ല്‍ ലഭിക്കും. ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ മൂന്നാം നില , പത്തനംതിട്ട വിലാസത്തിലും ഓഫീസിലും അപേക്ഷ സമര്‍പ്പിക്കാം.

കെടെറ്റ്  രജിസ്റ്റര്‍ ചെയ്യണം

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനെയുള്ള അധ്യാപക ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് കെടെറ്റ് നേടിയ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ റാന്നി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04735 224388

അഭിമുഖം

എസ്.എച്ച്.എസ്.ആര്‍.സി കേരള യില്‍ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ധനസഹായത്തോടെ നടപ്പാക്കുന്ന ഗവേഷണ പഠനത്തിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്റ്റ് റിസര്‍ച്ച് സയന്റിസ്റ്റ് -1 (മെഡിക്കല്‍) തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. മാര്‍ച്ച് അഞ്ചിനു രാവിലെ 10.30ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം. വെബ്സൈറ്റ്  sshrc.kerala.gov.in . ഫോണ്‍: 0471 2323223.

ലേലം

കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കടമുറികള്‍, കോഴഞ്ചേരി പബ്ലിക് മാര്‍ക്കറ്റിലെ സ്റ്റാളുകള്‍ എന്നിവയുടെ ലേലം/ പുനര്‍ലേലം / കൊട്ടേഷന്‍ മാര്‍ച്ച് അഞ്ച് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഫോണ്‍: 9496762655

പ്രവേശനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ കാബിന്‍ ക്രൂ (1 വര്‍ഷം ), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് എക്‌സിക്യൂട്ടീവ് ഷെഫ് (1 വര്‍ഷം ), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്(6 മാസം), ബ്രൈഡല്‍ ഫാഷന്‍ പോര്‍ട്ട് ഫോളിയോ മേക്കപ്പ് ആര്‍ട്ടിസ്റ്റ് (30 ദിവസം) എന്നീ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത: പ്ലസ്ടു/ ബിരുദം. ഫോണ്‍: 7306119753

റാങ്ക് പട്ടിക റദ്ദായി

വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍. 613/2021) തസ്തികയുടെ 2024 ഏപ്രില്‍ 16 ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ : 0468 2222665.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

കേരള വനിത കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ ഒഴിവുള്ള ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രതിഫലം പ്രതിദിനം 800 രൂപ. യോഗ്യത: പ്ലസ് ടു, സര്‍ക്കാര്‍ അംഗീകാരമുള്ളതും കുറഞ്ഞത് ആറ് മാസം ദൈര്‍ഘ്യമുള്ളതുമായ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സ് അല്ലെങ്കില്‍ ഡി സി എ. അഭികാമ്യ യോഗ്യത: എം എസ് ഓഫീസ് പരിചയം. പ്രായപരിധി 18-40. അര്‍ഹതയുള്ളവര്‍ക്ക് ചട്ടപ്രകാരമുള്ള വയസിളവ് ലഭിക്കും.
ഉദ്യോഗാര്‍ഥികള്‍ രേഖകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് ആറ് രാവിലെ 9.30 ന് പിഎംജി ക്ക് സമീപമുള്ള കമ്മീഷന്‍ ആസ്ഥാനത്ത് എത്തണം. ഫോണ്‍: 0471 2303659, 8281199055

അഭിമുഖം

അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ റേഡിയോഗ്രാഫര്‍ (എക്‌സ്‌റേ ടെക്‌നീഷ്യന്‍)  തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത യോഗ്യതയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം മാര്‍ച്ച് മൂന്ന് രാവിലെ 11.30 ന് അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം. ഒഴിവ് ഒന്ന്. ഫോണ്‍: 04735 231900

റാങ്ക് പട്ടിക

പത്തനംതിട്ട ജില്ലയിലെ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2/സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വിജിലേറ്റര്‍ ഗ്രേഡ് 2 തസ്തികയുടെ  റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

റാങ്ക് പട്ടിക

ആരോഗ്യവകുപ്പില്‍ ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 044/2024)  തസ്തികയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു. ഫോണ്‍: 0468 2222665.

ഗതാഗത നിരോധനം

ഓമല്ലൂര്‍, ചെന്നീര്‍ക്കര പഞ്ചായത്തിലെ ചീക്കനാല്‍- ഊന്നുകല്‍ റോഡില്‍ ബിസി ടാറിംഗ് നടക്കുന്നതിനാല്‍ ചീക്കനാല്‍ മുതല്‍ ഊന്നുകല്‍ ജംഗ്ഷന്‍ വരെ മാര്‍ച്ച് ഒന്ന് വൈകിട്ട് ഏഴ് മുതല്‍ മാര്‍ച്ച് നാല് വൈകിട്ട് ഏഴ് വരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 7594972121

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം മുട്ടടയിലെ ഐഎച്ച്ആര്‍ഡി റീജിയണല്‍ സെന്ററില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറുമാസം) കോഴ്‌സിലേക്ക് സ്‌പോട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എല്‍സി. ഫോണ്‍: 9495069307, 8547005087, 9400519491, 0471 2550612.

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം മുട്ടടയിലെ ഐഎച്ച്ആര്‍ഡി റീജിയണല്‍ സെന്ററില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന യുജിസി നെറ്റ് പേപ്പര്‍ ഒന്നിന്റെ പരിശീലനത്തിന് അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8136882389, 9495069307, 8547005087, 9895570442, 0471 2660512.

അപേക്ഷിക്കാം

റാന്നി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ ബയോഡാറ്റയും പാരാമെഡിക്കല്‍ കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബയോഡാറ്റയും ഹെവി മോട്ടാര്‍ വെഹിക്കിള്‍ ലൈസന്‍സിന്റെ പകര്‍പ്പും സഹിതം മാര്‍ച്ച് ഏഴ് വൈകിട്ട് മൂന്നിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍: 9446625426.

അഭിമുഖം

തുമ്പമണ്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡെന്റല്‍ ഒ പി യിലേക്ക് സഹായിയെ ദിവസ വേതനടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എല്‍സി. കുറഞ്ഞത് ആറ് മാസം ഏതെങ്കിലും ഡെന്റല്‍ ക്ലിനിക്കില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും പന്തളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന. യോഗ്യതയുള്ളവര്‍ മാര്‍ച്ച് ഒമ്പത് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തില്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്

കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് 7994926081.

സ്‌പോട് അഡ്മിഷന്‍

അസാപ് കേരള കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍വിവിധ സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് സ്‌പോട് അഡ്മിഷന്‍ നടത്തുന്നു. ഫോണ്‍: 9495999688.

അപേക്ഷ ക്ഷണിച്ചു

കേരളാ ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായവരുടെ  സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2026-2027 അധ്യയന വര്‍ഷത്തില്‍ രണ്ട് മുതല്‍ ഏഴ് വരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോം ജില്ലാ ഓഫീസില്‍ ലഭിക്കും. അവസാന തീയതി മാര്‍ച്ച് 20. അപേക്ഷയോടൊപ്പം തൊഴിലാളിയുടെ ലൈസന്‍സ്, ക്ഷേമനിധി കാര്‍ഡ്, ക്ഷേമനിധി വിഹിതം അവസാനം ഒടുക്കുവരുത്തിയ രസീത്, റേഷന്‍ കാര്‍ഡ് എന്നിവയുടെയും തൊഴിലാളിയുടെയും കുട്ടിയുടെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സമര്‍പ്പിക്കണം. ഫോണ്‍: 04682 320158          

മസ്റ്ററിംഗ്

കോഴഞ്ചേരി താലൂക്കില്‍  മുന്‍ഗണനാ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഇകെവൈസി (മസ്റ്ററിംഗ്) നടപടി പൂര്‍ത്തിയാക്കാത്ത അംഗങ്ങള്‍ റേഷന്‍ കടയിലോ താലൂക്ക് സപ്ലൈ ഓഫീസിലോ നേരിട്ടെത്തി മസ്റ്ററിംഗ് ചെയ്യണം. ഇകെവൈസി (മസ്റ്ററിംഗ്) പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടെത്തി രേഖാമൂലം കാരണം അറിയിക്കണം. അംഗങ്ങളില്‍ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടെങ്കില്‍ പേര് റേഷന്‍ കാര്‍ഡില്‍ നിന്ന് അടിയന്തിരമായി നീക്കം ചെയ്യണം. മരണപ്പെട്ടു പോയവരുടെ റേഷന്‍ സാധനങ്ങള്‍ ആരെങ്കിലും കൈപ്പറ്റുന്നതായി കണ്ടെത്തിയാല്‍ ദേശീയ ഭക്ഷ്യ ഭദ്രതാ നിയനം അനുശാസിക്കുന്ന നിയമ നടപടി സ്വീകരിക്കുകയും ദുരുപയോഗം ചെയ്ത റേഷന്‍ സാധനങ്ങളുടെ പൊതുവിപണി വില ഈടാക്കുകയും ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222212.

മാറ്റിവച്ചു

മാര്‍ച്ച് അഞ്ചിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ടെന്‍ഡര്‍

വനിതാ ശിശുവികസന വകുപ്പിന്റെ പന്തളം-രണ്ട് ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ വരുന്ന 91 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി: ഫെബ്രുവരി 28 വൈകിട്ട് മൂന്ന്. ഫോണ്‍: 04734 292620, 262620.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page