പത്തനംതിട്ട: കടമ്മനിട്ട- കോഴഞ്ചേരിൽ റോഡിൻ്റെ സംരക്ഷണ വേലിയിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.ചെങ്ങന്നൂർ വെല്ലൂരെത്ത് അർജ്ജുൻ, തിരുവല്ല ഓതറ കപ്ല ങ്ങാട്ടിൽ അജിൻ എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റയുവാക്കളെ സംഭവം കണ്ടയാത്രികനും, നാട്ടുകാരും ചേർന്ന് 108 ആമ്പുലൻസ് വിളിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെ പ്രാഥമീക ചിക്സക്കു ശേഷം അർജ്ജുനിനെ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ്ആശുപത്രിയിലും, അജിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞാറാഴ്ച ഉച്ചക്ക് മൂന്നരയോടെയുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നീയന്ത്രണം വിട്ട് കടമ്മനിട്ട വളവിലെ റോഡിൻ്റെ സംരക്ഷണ വേലിക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ വേലിക്ക് ഇടയിലേക്ക് വീണതായി പറയുന്നു.പരിക്കേറ്റവർ ആശുപത്രികളിൽ ചീക്സയിൽ തുടരുകയാണ്.