
കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയുടെ സന്ദർശനം : ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി
സുഗതകുമാരി നവതി ആഘോഷങ്ങളുടെ സമാപന ചടങ്ങുകളുമായി ബന്ധപ്പെട്ട് ആറന്മുള ശ്രീ വിജയനന്ദ വിദ്യാപീഠത്തിൽ ബുധൻ വൈകിട്ട് 4 ന് എത്തുന്ന,കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗിന്റെ സന്ദർശനത്തോടനുബന്ധിച്ച് ആറന്മുളയിലും സമീപപ്രദേശങ്ങളിലും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
കുളനടയിൽ നിന്നും കോഴഞ്ചേരിയിലേക്ക് എത്തുന്നവ കിടങ്ങന്നൂർ, കോട്ട, ആഞ്ഞലിമൂട് വഴി പുല്ലാട് എത്തി യാത്ര തുടരണം.
ചെങ്ങന്നൂരിൽ നിന്നും ആറന്മുളയിലേക്ക് വരുന്നവ ആറാട്ടുപുഴ പാലം, കോയിപ്പുറം വഴി പുല്ലാടെത്തി യാത്ര തുടരണം.
ഈ വഴികളിൽ ഉച്ചക്ക് 2.30 മുതലാവും വാഹനങ്ങൾ വഴിതിരിച്ച് വിടുക. ഗതാഗതക്രമീകരണങ്ങളുടെ ഭാഗമായി പ്രധാന സ്ഥലങ്ങൾ ഉൾപ്പെടെ ഇരുപതിലധികം ഇടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചതായും, പരിപാടിയുമായി ബന്ധപ്പെട്ട് മുഴുവൻ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായും ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു.



