
ട്രൈബൽ ജനമൈത്രി പോലീസിന്റെ ഭാഗമായി ചിറ്റാർ പോലീസ് പഠന വിനോദ യാത്ര സംഘടിപ്പിച്ചു
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ശ്രീ ആനന്ദ് ആർ ഐ പി എസിന്റെ നിർദ്ദേശപ്രകാരം ചിറ്റാർ പോലീസ് ഇൻസ്പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ട്രൈബൽ ജനമൈത്രി പോലീസിന്റെ ഭാഗമായി പഠന വിനോദയാത്ര സംഘടിപ്പിച്ചു ചിറ്റാർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കൊടുമുടി പാമ്പിനി തുടങ്ങി വിവിധ ഉന്നതികളിൽ താമസിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കാണ് യാത്ര സംഘടിപ്പിച്ചത്. യാത്രയുടെ ഭാഗമായി കേരള നിയമസഭ തിരുവനന്തപുരം മൃഗശാല തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. നിയമസഭ സന്ദർശനത്തിനെത്തിയ കുട്ടികളെ കോന്നി എംഎൽഎ ശ്രീ. ജനീഷ് കുമാർ സ്വീകരിച്ചു കുശലാന്വേഷണം നടത്തുകയും നിയമസഭാ സന്ദർശനത്തിന് വേണ്ട സഹായം ഏർപ്പാട് ചെയ്യുകയും ചെയ്തു.31 ഓളം കുട്ടികളും 9 രക്ഷിതാക്കളും ഊരു മൂപ്പന്മാരും പങ്കെടുത്തു പഠന വിനോദയാത്ര സംഘത്തിൽ എസ് ടി പ്രമോട്ടർ ആയ സൗമ്യ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ എസ് സി പി ഓ സുമേഷ് തുടങ്ങിയവർ പങ്കെടുത്തു



