
പഠനോപകരണ വിതരണവും ലഹരി വിരുദ്ധ ബോധവൽക്കരണവും ഉരുൾ ജംഗ്ഷനിൽ നടന്നു,
റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ പഠനോപകരണ വിതരണവും ലഹരി വിരുദ്ധ ബോധവൽക്കരണവും ഉരുൾ ജംഗ്ഷനിൽ നടന്നു, വാർഡ് മെമ്പർ അനിത അനിൽകുമാറിന്റെ അധ്യക്ഷതയിൽ അഭിവന്ദ്യ കുറിയാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത പഠനോപകരണ വിതരണ ഉദ്ഘാടനവും, റാന്നി പോലീസ് സബ് ഇൻസ്പെക്ടർ കൃഷ്ണകുമാർ ലഹരി വിരുദ്ധ ബോധവൽക്കരണവും ഉദ്ഘാടനം ചെയ്തു, പ്രൊഫസർ ഡോ അന്നമ്മ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി, അഡ്വക്കറ്റ് എബ്രഹാം മാത്യു പനച്ചമൂട്ടിൽ, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സി കെ ബാലൻ, എസ്എൻഡിപി റാന്നി യൂണിയൻ മുൻ പ്രസിഡന്റ് കെ വസന്തകുമാർ, സബ് ഇൻസ്പെക്ടർ കൃഷ്ണൻകുട്ടി, ജി ടെക് എംഡി മനീഷ്, റെജി പുതുശ്ശേരിയിൽ, പ്രഭുരാജ് ഈട്ടിക്കാലായിൽ, ഷീല ഭാസുരൻ, ബിജി സുജിത്ത്, രേണുക വിജയൻ, ഒ കെ പൊന്നമ്മ, രാധാമണി പ്ലാം കൂട്ടത്തിൽ എന്നിവർ ആശംസകൾ അറിയിച്ചു, 150 ഓളം കുട്ടികൾക്ക് ബാഗ് ബുക്സ്, എന്നിവ വിതരണം ചെയ്തു



