News

ജില്ലാതല ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയുടെയും പരാതിപ്പെട്ടിയുടെയും ഉത്ഘാടനം നടന്നു

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പി(എസ് പി ജി )ന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള പരാതിപ്പെട്ടിയുടെയും, ജില്ലാതല ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെയും ഉദ്ഘാടനം നടന്നു. കോയിപ്രം പുല്ലാട് വിവേകാനന്ദ ഹൈ സ്കൂൾ സ്കൂളിൽ രാവിലെ 10.30 ന് നടന്ന ചടങ്ങ് നർകോർട്ടിക് സെൽ ഡി വൈ പി ബി അനിൽ ഉദ്ഘാടനം ചെയ്തു. കുട്ടികളും യുവാക്കളും വലിയ തോതിൽ ലഹരിവസ്തുക്കൾക്ക് അടിമകളാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനു കൂട്ടായ യത്നം വേണമെന്ന് അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ ബോധവൽക്കരണക്ലാസ് അദ്ദേഹം നയിച്ചു. സ്കൂളിൽ പുതുതായി സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ ആരംഭിക്കുകയും ചെയ്തു. എസ് പി സി ഗാർഡിയൻ പ്രസിഡന്റ്‌ ജയദേവദാസ് അധ്യക്ഷനായി, എച്ച് എം സുധീർ ചന്ദ്രൻ സ്വാഗതം പറഞ്ഞു. കോയിപ്രം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി സുജാത, കോയിപ്രം എസ് എച് ഒ ജി സുരേഷ് കുമാർ, വാർഡ് മെമ്പർ ലിജോയ് കുന്നപ്പുഴ, പുല്ലാട് എസ് വി എച്ച് എസ് പി ടി എ പ്രസിഡന്റ്‌ കെ ജി രാജേന്ദ്രൻ നായർ, ജി സുരേഷ് കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു. ബിന്ദു കെ നായർ കൃതജ്ഞത പറഞ്ഞു. കുട്ടികൾക്ക് പ്രയോജനപ്പെടുത്താവുന്ന പരാതിപ്പെട്ടിയുടെ ഉത്ഘാടനവും ഡി വൈ എസ് പി നിർവഹിച്ചു. ഒരുമാസം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണപരിപാടിയുടെ ഉത്ഘാടനമാണ് സംഘടിപ്പിച്ചത്.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page